Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുപ്രീംകോടതി ചീ​ഫ്​...

സുപ്രീംകോടതി ചീ​ഫ്​ ജ​സ്​​റ്റി​സ്​ എസ്.എ​ ബോ​ബ്​​ഡെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്​​തു

text_fields
bookmark_border
Justice-S.A-Bobde
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ 47ാമ​ത്തെ ചീ​ഫ്​ ജ​സ്​​റ്റി​സാ​യി ജ​സ്​​റ്റി​സ്​ ശ​ര​ദ്​ അ​ര​വി​ന്ദ്​ ബോ​ബ്​​ഡ െ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്​​തു. രാ​വി​ലെ 9.30ന്​ ​രാ​ഷ്​​ട്ര​പ​തി​ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ രാ​ഷ്​​ട്ര​പ​തി ര ാം​നാ​ഥ്​ കോ​വി​ന്ദ്​ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ചീ​ഫ്​ ജ​സ്​​റ്റി​സ് പദവിയിൽ​ കാ​ലാ​വ​ധി പ ൂ​ർ​ത്തി​യാ​ക്കിയ ര​ഞ്​​ജ​ൻ ഗൊ​ഗോ​യിയുടെ പിൻഗാമിയായാണ് ബോ​ബ്​​ഡെ ചുമതലയേൽക്കുന്നത്.

1956 ഏ​പ്രി​ൽ 24ന്​ ​നാ​ഗ്​​പ​ു​രി​ൽ ജ​നി​ച്ച ബോ​ബ്​​ഡെ നാ​ഗ്​​പു​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ നി​യ​മ​ബി​രു​ദം നേ​ടി​യ​ശേ​ഷം 1978ൽ ​അ​ഭി​ഭാ​ഷ​ക​നാ​യി. 1998ൽ ​മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക പ​ദ​വി ല​ഭി​ച്ചു. 2000ത്തി​ൽ​ ബോം​ബെ ഹൈ​കോ​ട​തി​യി​ൽ ആ​ദ്യ​മാ​യി ജ​ഡ്​​ജി​യാ​യി.

2012ൽ ​മ​ധ്യ​പ്ര​ദേ​ശ്​ ഹൈ​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സാ​യ ബോ​ബ്​​ഡെ 2013 ഏ​പ്രി​ൽ 12നാ​ണ്​ സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​യാ​കു​ന്ന​ത്. ചീ​ഫ്​ ജ​സ്​​റ്റി​സി​നെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി അ​ന്വേ​ഷി​ച്ച്​ അ​ദ്ദേ​ഹ​ത്തി​ന്​ ക്ലീ​ൻ​ചി​റ്റ്​ ന​ൽ​കി​യ​ത്​ ​ ബോ​ബ്​​ഡെ അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി​യു​ടെ ആ​ഭ്യ​ന്ത​ര സ​മി​തി​യാ​യി​രു​ന്നു. ബാ​ബ​രി ഭൂ​മി കേ​സി​ൽ ചീ​ഫ്​ ജ​സ്​​റ്റി​സി​​​​​​​െൻറ അ​ഞ്ചം​ഗ ബെ​ഞ്ചി​ലു​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief justice of Indiamalayalam newsindia newsJustice S.A Bobde
News Summary - Justice Sharad Arvind Bobde takes oath as Chief Justice of India -India News
Next Story