ജസ്റ്റിസ് ബോബ്ഡെ അടുത്ത ചീഫ് ജസ്റ്റിസാകും
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജ. എസ്.െഎ ബോബ്ഡെയെ നിയമിക്കണമെന ്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഒൗദ്യോഗികമായി ശിപാർശ ചെയ്തു. േകന്ദ്ര നിയമ മന്ത്രിക്ക് അയച്ച കത്തിലാണ് നവംബർ 17ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് സുപ്രീംകോടതിയിലെ രണ്ടാമനെ തെൻറ പിൻഗാമിയായി നാമനിർദേശം ചെയ്തത്.
നാഗ്പുർ സർവകലാശാലയിൽനിന്ന് 1978ൽ നിയമ ബിരുദം േനടിയ ജസ്റ്റിസ് ബോബ്ഡെ മഹാരാഷ്ട്ര ബാർ കൗൺസിലിൽ എൻറോൾ ചെയ്താണ് അഭിഭാഷകവൃത്തി തുടങ്ങിയത്. ബോംബെ ഹൈകോടതിയുടെ നാഗ്പുർ ബെഞ്ചിൽ 21 വർഷം അഭിഭാഷകനായി സേവനമനുഷ്ഠിച്ച് 1998ൽ സീനിയർ അഭിഭാഷകനായി. ബോബ്ഡെക്ക് 2021 ഏപ്രിൽ 23 വരെ കാലാവധിയുണ്ട്. നിലവിൽ മഹാരാഷ്ട്ര നാഷനൽ ലോ യൂനിവേഴ്സിറ്റിയുടെ മുംബൈ, നാഗ്പുർ കാമ്പസുകളുടെ ചാൻസലറാണ്.
ബാബരി ഭൂമി കേസിൽ ചീഫ് ജസ്റ്റിസിെൻറ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചിലുള്ള ജസ്റ്റിസ് ബോബ്ഡെയെ ആയിരുന്നു കോളിളക്കം സൃഷ്ടിച്ച ലൈംഗികപീഡന കേസിൽ തനിെക്കതിരായ ആഭ്യന്തര അന്വേഷണത്തിന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി നിയോഗിച്ചത്.
