Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യയുടെ 51ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റെടുത്ത് സഞ്ജീവ് ഖന്ന

text_fields
bookmark_border
ഇന്ത്യയുടെ 51ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റെടുത്ത് സഞ്ജീവ് ഖന്ന
cancel

ന്യൂഡൽഹി: ഇന്ത്യയുടെ 51ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റെടുത്ത് സഞ്ജീവ് ഖന്ന. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്ത് അദ്ദേഹം ചീഫ് ജസ്റ്റിസായി ചുമതലയേറ്റെടുത്തത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ പിൻഗാമിയായാണ് സഞ്ജീവ് ഖന്ന എത്തുന്നത്.

രാഷ്ട്രപതി ദ്രൗപതി മുർമ്മുവാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജ്ജു, ഊർജമന്ത്രി മനോഹർലാൽ ഖട്ടാർ, മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് എന്നിവരും സത്യപ്രതിജ്ഞ ചടങ്ങിൽ പ​ങ്കെടുത്തിരുന്നു.

അടുത്ത ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്നയെയാണ് ഡി.വൈ ചന്ദ്രചൂഢ് ശിപാർശ ചെയ്തത്. അടുത്ത വർഷം മെയ് 13 വരെ അദ്ദേഹം ചീഫ് ജസ്റ്റിസായി തുടരും. 1960 മെയ് 14നാണ് സഞ്ജീവ് ഖന്ന ജയിച്ചത്. ഡൽഹി യൂനിവേഴ്സി​റ്റിയിൽ നിന്നും നിയമത്തിൽ ബിരുദം പൂർത്തിയാക്കിയതിന് ശേഷം അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച സഞ്ജീവ് ഖന്ന പിന്നീട് ഡൽഹി ഹൈകോടതിയിലെ ജഡ്ജിയായി നിയമിതനായി. നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

2019 ജനുവരിയിലാണ് അദ്ദേഹം സുപ്രീംകോടതിയിലേക്ക് എത്തുന്നത്. സുപ്രീംകോടതി ജഡ്ജിയെന്ന നിലയിൽ പല പ്രധാനപ്പെട്ട കേസുകളും അദ്ദേഹം പരിഗണിച്ചിട്ടുണ്ട്. മദ്യനയ അഴിമതി കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത് അതിലൊന്നാണ്. ആർട്ടിക്കൾ 370 കേസ്, ഇലക്ടറൽ ബോണ്ട് കേസ് എന്നിവ പരിഗണിച്ച ബെഞ്ചിന്റേയും ഭാഗമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ustice Sanjiv Khanna takes oath as 51st Chief Justice of India
Next Story