രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്തു
text_fieldsരാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിങ്കളാഴ്ച ലോക്ഭവനിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ഗവർണർ ഹരിഭൗ ബഗാഡെ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ, ഉപമുഖ്യമന്ത്രിമാരായ ദിയ കുമാരി, പ്രേം ചന്ദ് ബൈർവ, സംസ്ഥാന മന്ത്രിമാർ, ചീഫ് സെക്രട്ടറി വി. ശ്രീനിവാസ്, ഹൈക്കോടതിയിലെ മറ്റ് ജഡ്ജിമാർ തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം രാഷ്ട്രപതി പുറത്തിറക്കിയ നിയമന ഉത്തരവിൽ അദ്ദേഹം ഒപ്പുവെച്ചു.
ഛത്തീസ്ഗഢ് ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്കരിച്ചുവരികയായിരുന്നു ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ. മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശർമ്മയുമായി ബന്ധപ്പെട്ട ചില ഭരണപരമായ വിവാദങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് അദ്ദേഹം ഈ സുപ്രധാന പദവിയിലേക്കെത്തുന്നത്. ജസ്റ്റിസ് ശർമ്മയുടെ ഭരണപരമായ അധികാരവിനിയോഗത്തെയും കേസുകളുടെ ലിസ്റ്റിങിനെയും കുറിച്ച് സുപ്രീം കോടതി ജസ്റ്റിസ് സന്ദീപ് മേത്ത ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യക്ക് കത്തെഴുതിയിരുന്നു. തുടർന്ന് ഈ വിഷയങ്ങൾ ഔദ്യോഗിക സംവിധാനങ്ങളിലൂടെ പരിശോധിക്കുകയും ജസ്റ്റിസ് ശർമ്മയോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.
ഛത്തീസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രമേഷ് സിൻഹ സെപ്റ്റംബർ 4-ന് വിരമിച്ചതിനെ തുടർന്ന് രാജസ്ഥാൻ ഹൈക്കോടതിയേക്കുള്ള നിയമന നടപടികൾ പൂർത്തിയാകുന്നതുവരെ ജസ്റ്റിസ് അഗർവാൾ അവിടെ താൽക്കാലിക ചീഫ് ജസ്റ്റിസായി ചുരുങ്ങിയ കാലയളവിൽ സേവനമനുഷ്കരിച്ചിരുന്നു. സുപ്രീം കോടതി കൊളീജിയം അദ്ദേഹത്തിന്റെ പേര് ശുപാർശ ചെയ്ത് ഏകദേശം ഒരു മാസത്തിന് ശേഷമാണ് കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

