ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ ജസ്റ്റിസ് സച്ചാർ
text_fieldsഅഹ്മദാബാദ്: ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ രാഷ്ട്രീയ പാർട്ടികളും െതാഴിലാളി യൂനിയനുകളും രംഗത്തുവരണമെന്ന് റിട്ട. ജസ്റ്റിസ് രജീന്ദർ സച്ചാർ. നിലവിലുള്ള എ.സി ഫസ്റ്റ് ക്ലാസ് ടിക്കറ്റ് നിരക്കിെൻറ രണ്ടിരട്ടിയാണ് ബുള്ളറ്റ് ട്രെയിൻ നിരക്കെന്ന് പ്രസ്താവനയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. അഹ്മദാബാദിനും മുംബൈക്കും ഇടയിൽ യാത്രക്ക് 3000 -3500 രൂപയാണ് ഇൗടാക്കുക. ഇത് സാധാരണക്കാർക്ക് അപ്രാപ്യമാണ്.
ദിവസം 120 രൂപ വരുമാനവുമായി 22 കോടി ജനം ദാരിദ്ര്യരേഖക്കു താഴെ കഴിയുന്ന ഒരു നാട്ടിൽ ബുള്ളറ്റ് ട്രെയിൻ എന്നത് ക്രൂരമായ തമാശയാണ്. പദ്ധതി 2022ലാണ് പൂർത്തിയാകുക. നരേന്ദ്ര മോദി സർക്കാറിെൻറ കാലാവധി 2019ൽ അവസാനിക്കും. അതുകൊണ്ടുതന്നെ പദ്ധതി അടുത്ത സർക്കാറിനുമേൽ കെട്ടിെവക്കാൻ മോദിക്ക് നിയമപരവും ധാർമികവുമായ അവകാശമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
