ജസ്റ്റിസ് രോഹിങ്ടൺ നരിമാൻ വിരമിച്ചു
text_fieldsന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജിയായി ഏഴു വർഷത്തെ സേവനത്തിനുശേഷം ജസ്റ്റിസ് രോഹിങ്ടൺ നരിമാൻ വ്യാഴാഴ്ച വിരമിപ്പു. പാഴ്സി സമുദായത്തിലെ മതപുരോഹിതൻ കൂടിയാണ് നരിമാൻ.
പാഴ്സി പുരോഹിതനായിരിക്കെത്തന്നെ മിക്ക മതങ്ങളും കുറ്റമായി കാണുന്ന സ്വവർഗരതി ഇന്ത്യൻ ശിക്ഷാനിയമത്തിൽ കുറ്റകൃത്യമല്ലാതാക്കാനുള്ള വിധിയിൽ ജസ്റ്റിസ് നരിമാൻ ഒപ്പിട്ടു. ബാബരി മസ്ജിദ് തകർത്ത കേസിലെ പ്രതികളായ മുതിർന്ന ബി.ജെ.പി, ആർ.എസ്.എസ് നേതാക്കൾക്കെതിരായ വിചാരണ നടത്തുന്നതിലും ശബരിമല സ്ത്രീപ്രവേശന വിഷയത്തിലും കൈക്കൊണ്ട നിലപടിൽനിന്ന് അണുവിട പിന്മാറാൻ ജസ്റ്റിസ് നരിമാൻ തയാറായില്ല. ബാബരി ധ്വംസനത്തിെൻറ കുറ്റവിചാരണ ജസ്റ്റിസ് നരിമാെൻറ ബെഞ്ചിൽനിന്ന് മാറ്റാൻ അദ്ദേഹം അവധിയിലായ ദിവസം നോക്കി പ്രതിഭാഗം നടത്തിയ നീക്കം പരാജയപ്പെട്ടിരുന്നു.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ തനിക്കൊപ്പം അനുകൂലമായിനിന്ന ജസ്റ്റിസ് എ.എം ഖൻവിൽകർ ആർ.എസ്.എസും കേന്ദ്ര സർക്കാറും പിന്തുണ നൽകിയ പുനഃപരിശോധനാ ഹരജിക്ക് അനുസൃതമായി നിലപാട് മാറ്റിയെങ്കിലും ജസ്റ്റിസ് നരിമാൻ ജസ്റ്റിസ് ചന്ദ്രചൂഡിനൊപ്പം സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന വിധി ന്യൂനപക്ഷമായിട്ടും അതിൽ ഉറച്ചുനിന്നു.ഇതേ തുടർന്ന് പാഴ്സികളുടെ ആചാരം ശബരിമല കേസിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമവും കേന്ദ്ര സർക്കാർ നടത്തി. വധശിക്ഷകൾക്കെതിരായ പുനഃപരിശോധനാ ഹരജി തുറന്ന കോടതിയിൽ കേൾക്കണമെന്ന ഭരണഘടനാ െബഞ്ചിെൻറ ഭൂരിപക്ഷ വിധി എഴുതിയത് ജസ്റ്റിസ് നരിമാനായിരുന്നു. സ്വകാര്യത മൗലികാവശമാക്കിയതിലും െഎ.ടി നിയമത്തിലെ വിവാദ 66 എ വകുപ്പ് റദ്ദാക്കിയതിലും ജസ്റ്റിസ് നരിമാനുണ്ട്.
എന്നാൽ, നിരവധി മനുഷ്യരുടെ അന്യായ തടങ്കലുകളിൽ കലാശിച്ച അസം എൻ.ആർ.സി വിഷയത്തിലും വിദേശി ട്രൈബ്യൂണലുകളുടെ കാര്യത്തിലും വിവാദവിധികൾ പുറപ്പെടുവിച്ച മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നിലപാടിനൊപ്പമായിരുന്നു ജസ്റ്റിസ് നരിമാൻ. ഒടുവിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗിക പീഡന പരാതി തുമ്പില്ലാതാക്കിയ സ്വമേധയാ അന്വേഷണത്തിന് ഉത്തരവിട്ട ബെഞ്ചിലും അദ്ദേഹമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

