സുപ്രീംകോടതി ജഡ്ജി: ജസ്റ്റിസ് രാജേന്ദ്ര മേനോന് സാധ്യത
text_fieldsന്യൂഡൽഹി: ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസ് രാേജന്ദ്ര മേനോൻ സുപ്രീംകോടതി ജഡ്ജിയ ാകാൻ സാധ്യത. സുപ്രീംകോടതി കൊളീജിയം മേനോെന സജീവമായി പരിഗണിക്കുന്നതായി സൂചന. ഒ രു മാസത്തിനകം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. സീനിയോറിറ്റിയിൽ ഏറെ പിന്നിലുള്ള ജസ്റ്റിസ് സഞ്ജീവ് ഖന്നക്ക് സുപ്രീംകോടതി ജഡ്ജി പദവി നൽകിയെങ്കിലും മേനോെൻറ പേര് കൊളീജിയത്തിെൻറ പട്ടികയിൽനിന്ന് നീക്കിയിട്ടില്ല.
അതുകൊണ്ടുതന്നെ അദ്ദേഹത്തിെൻറ സ്ഥാനക്കയറ്റം ഉറപ്പാണെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് സ്വകാര്യ വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു. ചീഫ് ജസ്റ്റിസിനു പുറമെ മുതിർന്ന നാല് ജഡ്ജിമാരും ഉൾപ്പെട്ട കൊളീജിയം സീനിയോറിറ്റി മറികടന്ന് രണ്ടുപേരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചത് വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.