Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊതുജനാഭിപ്രായ ശേഖരണ സാധ്യതയില്ല; മഹാരാഷ്ട്ര ഏക സിവിൽ കോഡ് കരട് രൂപവത്കരണ സമിതിയിൽ നിന്ന് ജസ്റ്റിസ് ചവാൻ പിന്മാറി

text_fields
bookmark_border
https://www.madhyamam.com/tags/maharashtra
cancel
camera_alt

ജ​സ്റ്റി​സ് ആ​ർ.​സി. ച​വാ​ൻ

മും​ബൈ: ഏ​ക സി​വി​ൽ​കോ​ഡ് ക​ര​ട് രൂ​പ​വ​ത്ക​ര​ണ​ത്തി​ന് മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ഏ​ഴം​ഗ സ​മി​തി​യി​ൽ​നി​ന്ന് ബോം​ബെ ഹൈ​കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റി​സ് ആ​ർ.​സി. ച​വാ​ൻ രാ​ജി​വെ​ച്ചു. പൊ​തു​ജ​ന അ​ഭി​പ്രാ​യ ശേ​ഖ​ര​ണ സാ​ധ്യ​ത​യി​ല്ല, സ​മി​തി​യി​ലി​ല്ലാ​ത്ത വ്യ​ക്തി​യു​ടെ ഇ​ട​പെ​ട​ൽ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് രാ​ജി. ശ​നി​യാ​ഴ്ച ന​ട​ന്ന സ​മി​തി​യു​ടെ ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് രാ​ജി.

സ​മി​തി അം​ഗ​ങ്ങ​ളോ​ടും വി​ദ​ഗ്ധ​രോ​ടും ആ​ലോ​ചി​ക്കാ​തെ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള ചോ​ദ്യാ​വ​ലി അ​ധ്യ​ക്ഷ മു​ൻ സു​പ്രീം​കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് ര​ഞ്ജ​ന പ്ര​കാ​ശ് ദേ​ശാ​യി ഏ​ക​പ​ക്ഷീ​യ​മാ​യി ത​യാ​റാ​ക്കി വി​ത​ര​ണം ചെ​യ്തെ​ന്നും അ​വ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നും രാ​ജി​ക്ക​ത്തി​ൽ ആ​രോ​പി​ച്ചു.

ചോ​ദ്യാ​വ​ലി അ​ക്കാ​ദ​മി​ക് വി​ദ​ഗ്ധ​രെ​ക്കൊ​ണ്ട് പ​രി​ശോ​ധി​പ്പി​ക്ക​ണ​മെ​ന്ന മൂ​ന്ന് അം​ഗ​ങ്ങ​ളു​ടെ നി​ർ​ദേ​ശം ത​ള്ളി​യാ​ണ് ഈ ​നീ​ക്ക​മെ​ന്നും യോ​ഗ​ത്തി​ൽ സ​മി​തി​യു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത മു​ൻ ഐ.​എ.​എ​സു​കാ​ര​ന്റെ സാ​ന്നി​ധ്യ​ത്തെ​ക്കു​റി​ച്ച ചോ​ദ്യ​ത്തി​ന് വ്യ​ക്ത​മാ​യ മ​റു​പ​ടി ല​ഭി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ​കി​യു​ള്ള വി​വാ​ഹം, വ​ന്ധ്യ​ത, അ​സ്ഥി​ര വി​വാ​ഹം, ത​ർ​ക്ക പ​രി​ഹാ​ര​ത്തി​ലെ കാ​ല​താ​മ​സം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പൊ​തു​ജ​നാ​ഭി​പ്രാ​യം സ്വ​രൂ​പി​ച്ച് അ​ന്തി​മ തീ​രു​മാ​ന​ത്തി​ലെ​ത്താ​നാ​ണ് സ​മി​തി​യു​ടെ ശ്ര​മ​മെ​ന്നാ​ണ് ക​രു​തി​യ​തെ​ന്നും ത​ന്റെ ആ​വ​ശ്യ​മി​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ​നി​ന്ന് ഉ​ട​ൻ​ത​ന്നെ പി​ന്മാ​റി​യെ​ന്നും അ​ദ്ദേ​ഹം ക​ത്തി​ൽ പ​റ​ഞ്ഞു. രാ​ജി സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story