ജസ്റ്റിസ് പി.ബി. സാവന്ത് അന്തരിച്ചു
text_fieldsമുംബൈ: മനുഷ്യാവകാശത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് പി.ബി. സാവന്ത് (91) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് മാസങ്ങളായി അവശനിലയിലായിരുന്നു. തിങ്കളാഴ്ച രാവിലെ 9.30ന് പുണെയിലെ വസതിയിലാണ് അന്ത്യം. ബോംെബ ഹൈകോടതി ജഡ്ജിയായിരിക്കെ 1982ലെ എയർഇന്ത്യ വിമാന ദുരന്തം അന്വേഷിച്ചു.
2002ലെ ഗുജറാത്ത് കലാപം അന്വേഷിച്ച ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള പീപ്ൾസ് ട്രൈബ്യൂണലിലും അംഗമായിരുന്നു. 2018ൽ ഭിമ കൊറെഗാവ് യുദ്ധസ്മരണക്ക് തൊട്ടുമുമ്പ് നടന്ന എൽഗാർ പരിഷത്തിെൻറ സംഘാടകരിൽ ഒരാളുമാണ്. 2003ൽ അണ്ണാ ഹസാരെയുടെ അഴിമതി ആരോപണത്തെ തുടർന്ന് മഹാരാഷ്ട്ര മന്ത്രിമാരുടെ രാജിക്ക് വഴിവെച്ച അന്വേഷണ കമീഷെൻറ അധ്യക്ഷനുമായിരുന്നു.
1957ൽ ബോംബ ഹൈകോടതി, സുപ്രീംകോടതി അഭിഭാഷകനായിട്ടായിരുന്നു തുടക്കം. ഇൗ ഘട്ടത്തിൽ തൊഴിലാളി സംഘടനകളുടെ ഉപദേഷ്ടാവായിരുന്നു. 1973ലാണ് ബോംബെ ഹൈകോടതി ജഡ്ജിയായി നിയമിതനായത്. 1989 ഒക്ടോബറിൽ സുപ്രീംകോടതി ജഡ്ജിയായി. 1995ൽ വിരമിച്ച അദ്ദേഹം പിന്നീട് സാമൂഹിക, നിയമ മേഖലയിൽ സജീവമായി. ബാബരി മസ്ജിദ് കേസിലെ വിധിയെ രാഷ്ട്രീയമായി ശരിവെക്കാമെങ്കിലും നിയമപരമായി തികച്ചും തെറ്റാണെന്നായിരുന്നു സാവന്ത് വിലയിരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

