ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വധ ഗുഢാലോചന കത്തിനെ പരിഹസിച്ച് മുൻ സുപ്രീംകോടതി ജഡ്ജി മാർക്കണ്ഡേയ കട്ജു രംഗത്ത്. തെരഞ്ഞെടുപ്പ് വരാനിരിക്കുേമ്പാൾ ഭീഷണിക്കത്തുകള്‍ കെട്ടിച്ചമച്ചതാണെന്ന് ആരെങ്കിലും കരുതിയാല്‍ തള്ളിക്കളയാനാവില്ലെന്ന് കട്ജു ഫേസ്ബുക്കിൽ കുറിച്ചു.
രസകരമായ ചില കത്തുകള്‍ നമ്മുടെ പൊലീസുകാര്‍ കണ്ടെത്തിയിട്ടുണ്ട്. ഭീമ കൊറേഗാവ് കലാപവുമായി ബന്ധപ്പെട്ട് മോദിയെ വധിക്കാനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ടതാണ് ഒന്ന്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രം സമയമുള്ളപ്പോള്‍ എല്ലാ പാര്‍ട്ടികളും തയ്യാറെടുപ്പുകള്‍ നടത്തുകയാണ്.
ഇത്തരത്തിലുള്ള കത്തുകള്‍ കെട്ടിച്ചമച്ചതാണെന്നും മനഃപൂര്‍വമുണ്ടാക്കിയതാണെന്നും ആരെങ്കിലും കരുതിയാല്‍ തള്ളിക്കളയാനാവില്ലെന്നും കട്ജു പോസ്റ്റിൽ പറയുന്നു.