ന്യൂഡൽഹി: കേസുകൾ കൈമാറുന്നതിൽ ചീഫ് ജസ്റ്റിസ് തന്നിഷ്ടം കാണിക്കുന്നതിൽ പ്രതിഷേധിച്ച് സുപ്രീം കോടതിയിെല മുതിർന്ന ജഡ്ജിമാർ ദീപക് മിശ്രക്ക് നൽകിയ കത്തിൽ ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം മുതൽ മെഡിക്കൽ കോഴ വരെ.
ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ പ്രതിപ്പട്ടികയിലുള്ള സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടല് കേസിെൻറ വാദം കേട്ട സി.ബി.ഐ ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് മുതിർന്ന ജഡ്ജിമാരുടെ ബെഞ്ചിനു നൽകാതെ ജൂനിയറായ ജസ്ററിസ് അരുൺ മിശ്രയുടെ അധ്യക്ഷതയിലുള്ള 10ാം നമ്പർ കോടതിക്ക് ചീഫ് ജസ്റ്റിസ് കൈമാറി എന്നതാണ് കത്തിലെ പ്രധാന ആരോപണം. ഗുരുതര വിഷയങ്ങൾ മുതിർന്ന ജഡ്ജിമാരുടെ മുമ്പാകെ നൽകാതിരിക്കുന്ന നടപടിയെ നാലു ജഡ്ജിമാരും ശക്തമായി എതിർക്കുന്നു. ഒരോ കേസും എങ്ങനെ ആർക്ക് കൈമാറണമെന്നതിന് കൃത്യമായ വ്യവസ്ഥയുണ്ടെന്നും സ്വന്തം ഇഷ്ടപ്രകാരം കേസുകൾ ബെഞ്ചിന് കൈമാറുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് ജഡ്ജിമാരുടെ നിലപാട്.
മെഡിക്കൽ കോളജ് അനുവദിക്കാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടക്കം സുപ്രീംകോടതി ജഡ്ജിമാർ കോഴവാങ്ങിയെന്ന പ്രശാന്ത് ഭൂഷൺ നൽകിയ ഹരജി നേരത്ത, ചേലമേശ്വറിെൻറ ബെഞ്ച് മുമ്പാകെ വന്നിരുന്നു. ഇൗ ഹരജി ഭരണഘടനാ ബെഞ്ചിന് വിടുകയും കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും േചലമേശ്വർ ഉത്തരവിട്ടു. എന്നാൽ ഇൗ ഉത്തരവ് റദ്ദാക്കി കേസ് വിപുലമായ മറ്റൊരു ബെഞ്ചിന് കൈമാറുകയായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചെയ്തത്.
താനാണ് സുപ്രീംകോടതിയിലെ പരമാധികാരി എന്ന നിലപാടാണ് ദീപക് മിശ്ര സ്വീകരിച്ചത്. പിന്നീട് ഇൗ ഹരജി തള്ളിപ്പോയി. ഇൗ വിഷയത്തിൽ ശക്തമായ പ്രതിഷേധമാണ് ജഡ്ജിമാർ ചീഫ് ജസ്റ്റിസിന് നൽകിയ കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കോടതിയുടെ നടപടികൾ ഏകോപിപ്പിക്കുന്നതിനായി ചീഫ് ജസ്റ്റിസിന് അധികാരമുണ്ട്. എന്നാൽ ഇത് പരമാധികാരമല്ലെന്നും ജഡ്ജിമാർ ചൂണ്ടിക്കാട്ടുന്നു.
ജഡ്ജിമാരുെട അഴിമതി വെളിച്ചത്തുകൊണ്ടുവന്ന ജസ്റ്റിസ് കർണെൻറ അറസ്റ്റിലും ശക്തമായ പ്രതിഷേധമാണ് ജഡ്ജിമാർ ചീഫ് ജസ്റ്റിസിനെ കത്തിലൂടെ അറിയിച്ചത്.
കത്തിെൻറ പൂർണരൂപം:
Letter by Anonymous i8X9Wmo9 on Scribd