ലോയ കേസ്: ഹരജിയിലെ വാദങ്ങള്‍ ജുഡീഷ്യറിക്കെതിരായ ആക്രമണം –സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: ജഡ്ജി ലോയയുടെ മരണം അന്വേഷിക്കാന്‍ ആവശ്യപ്പെട്ട ഹരജികളില്‍ ഹാജരാകുകയും അതില്‍ കക്ഷിചേരുകയും ചെയ്ത പ്രമുഖ സുപ്രീംകോടതി അഭിഭാഷകരായ ദുഷ്യന്ത് ദവെ, പ്രശാന്ത് ഭൂഷണ്, ഇന്ദിര ജയ്സിങ് എന്നിവരെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖന്‍വില്‍കര്‍ എന്നിവരടങ്ങുന്ന ബെഞ്ച് പേരെടുത്തു പറഞ്ഞ് രൂക്ഷമായി വിമര്‍ശിച്ചു. പൗരന്മാരുടെ വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍കൊണ്ട് കോടതികള്‍ നിറയുമ്പോള്‍ ഇതിനെ തടസ്സപ്പെടുത്തുന്ന ഇത്തരം പൊതുതാല്പര്യ ഹരജികള്‍ വ്യക്തിപരവും രാഷ്ട്രീയവും വ്യവസായികവുമായ അജണ്ട വെച്ചാണെന്ന് മൂന്നംഗ ബെഞ്ച് ആരോപിച്ചു.
സ്ഥാപിത താല്പര്യക്കാരുടെ നിയമയുദ്ധത്തിെൻറ ഒരു വ്യവസായമായി പൊതുതാല്പര്യ ഹരജികള്‍ മാറിയിട്ടുണ്ട്. ഈ കേസിലെ അപകടം ഇത് കോടതി നടപടിയുടെ വിശ്വാസ്യതയെ അത്യന്തം അപകടത്തിലാക്കി എന്നതാണ്. കോടതിയുടേതല്ലാത്ത ലക്ഷ്യങ്ങള്‍ നേടാന്‍ കോടതികളെ ഉപയോഗിക്കുന്നതുകൊണ്ട് സംഭവിച്ചതാണിത്. ചരക്കുകള്‍ക്കും സേവനങ്ങള്ക്കായുമുള്ള വ്യവസായ ശത്രുത കമ്പോളത്തില്‍ പരിഹരിക്കണം. രാഷ്ട്രീയ ശത്രുത വോട്ടര്‍മാര്‍ അവരുടെ പ്രതിനിധികളെ അകത്തും പുറത്തുമിരുത്തുന്ന ജനാധിപത്യത്തിെൻറ വിശാലമായ ഹാളില്‍ തീര്‍ക്കണം. കോടതി നിയമവാഴ്ചയെയാണ് സംരക്ഷിക്കുകയെന്ന് സുപ്രീംകോടതി ഓര്‍മിപ്പിച്ചു.
ഒരു വ്യക്തി മഹാരാഷ്ട്രയിലെ മുഴുവന്‍ ജുഡീഷ്യറിയെയും നിയന്ത്രിക്കുന്നു എന്ന് പോലും ദവെ പറഞ്ഞുവെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. മഹാരാഷ്ട്ര പൊലീസിലെ ഇൻറലിജന്‍സ് വിഭാഗത്തിന് മൊഴി നല്കിയ ജഡ്ജിമാരെ ക്രോസ് വിസ്താരം നടത്തണമെന്നും അവരെ വിശ്വാസമില്ലെന്നും ദുഷ്യന്ത് ദവെ പറഞ്ഞു.
വിചാരണ കോടതി ജഡ്ജിയെ സുപ്രീം കോടതി വിധിക്ക് വിരുദ്ധമായി സ്ഥലം മാറ്റിയ ബോംബെ ഹൈകോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്കുമേലും സംശയമുന്നയിച്ചു. അവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്ന് ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടു. ഈ ജുഡീഷ്യല്‍ ഓഫിസർമാരുടെ മൊഴി മഹാരാഷ്ട്ര പൊലീസ് എടുത്തതില്‍ അഡ്വ. വി. ഗിരിയുടെ ജൂനിയര്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഈ കേസിലെ നടപടിക്രമങ്ങളെല്ലാം ജുഡീഷ്യറിക്കെതിരായ ഇത്തരം ആക്രമണങ്ങളായിരുന്നുവെന്ന് സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു. അതേസമയം, ബോംബെ ഹൈകോടതിയിലെ ഹരജി അട്ടിമറിക്കാന്‍ സുപ്രീംകോടതിയില്‍ ഹരജി നല്കിയ ബി.ജെ.പി മഹാരാഷ്ട്ര ഘടകവുമായി ബന്ധമുള്ള ഹരജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകരെ കുറിച്ച് വിധിയില്‍ വിമര്‍ശനമില്ല.
‘വാദങ്ങൾ കോടതിയലക്ഷ്യ നടപടി അര്‍ഹിക്കുന്നത്’
ന്യൂഡല്‍ഹി: ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട മഹാരാഷ്ട്രയിലെ ജഡ്ജിമാരുടെ വിശ്വാസ്യത തകര്‍ക്കുന്ന വാദങ്ങള്‍ അഭിഭാഷകര്‍ നടത്തിയത് കോടതിയലക്ഷ്യ നടപടി അര്‍ഹിക്കുന്നതാണെന്നും എന്നാലതിന് മുതിരുന്നില്ലെന്നും സുപ്രീംകോടതി വിധിയില്‍ ഓര്‍മിപ്പിച്ചു. സുപ്രീംകോടതി വിധി പറഞ്ഞ മൂന്നംഗ ബെഞ്ചിലെ രണ്ട് ജഡ്ജിമാര്‍ നേരത്തെ ബോംബെ ഹൈകോടതിയിലിരുന്നവരായതിനാല് ഈ കേസ് കേള്‍ക്കരുതെന്ന് ആവശ്യപ്പെട്ടതും കോടതിയലക്ഷ്യമായി സുപ്രീംകോടതി ഗണിച്ചു.
ഇക്കാര്യം അപേക്ഷയായി നല്‍കുന്നില്ലെന്ന് അഡ്വ. പ്രശാന്ത് ഭൂഷണ് പറഞ്ഞാലും അത് പരാമര്‍ശിക്കുന്നത് തങ്ങള്‍ക്കുള്ള രോഷം കൊണ്ടാണ്. ബോംബെ ഹൈകോടതിയിലെ രണ്ട് ജഡ്ജിമാരുടെ വിശ്വാസ്യതക്കെതിരെ അതിഗുരുതരമായ ആക്രമണമാണ് നടന്നത്. ഹരജിക്കാരുടെയും കക്ഷി ചേര്‍ന്നവരുടെയും പെരുമാറ്റം കോടതിയെ താറടിക്കുന്നതും പ്രഥമ ദൃഷ്ട്യാ കോടതിയലക്ഷ്യ നടപടിക്ക് ഇടയാക്കുന്നതുമാണ്. അഭിഭാഷകരോട് തുല്യതയില്ലാത്ത സമീപനം തങ്ങള്‍ നടത്തിയെന്ന തോന്നലുണ്ടാക്കുമെന്നതുകൊണ്ട് മാത്രമാണ് കോടതിയലക്ഷ്യ നടപടി എടുക്കാത്തത്. ജുഡീഷ്യറിക്ക് മേലുള്ള അത്തരം ശ്രമങ്ങള്‍ക്കെതിരെ ബാര്‍ നിലകൊള്ളുമെന്ന പ്രതീക്ഷയുണ്ടെന്ന് സുപ്രീംകോടതി കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ചിലര്‍ക്ക് രുചിക്കാത്തതാണെങ്കിലും കോടതി അതിെൻറ ഉത്തരവാദിത്തവുമായി മുന്നോട്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
