Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുൻ ചീഫ്​ ജസ്​റ്റിസ്​...

മുൻ ചീഫ്​ ജസ്​റ്റിസ്​ രാഷ്​​്ട്രീയ ചായ്​വ്​ നോക്കി കേസ്​ വീതം വെച്ചു –ജസ്​റ്റിസ്​ കുര്യൻ ജോസഫ്

text_fields
bookmark_border
മുൻ ചീഫ്​ ജസ്​റ്റിസ്​ രാഷ്​​്ട്രീയ ചായ്​വ്​ നോക്കി കേസ്​ വീതം വെച്ചു –ജസ്​റ്റിസ്​ കുര്യൻ ജോസഫ്
cancel

ന്യൂ​ഡ​ൽ​ഹി: മു​ൻ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര​യെ നി​യ​ന്ത്രി​ച്ച​ത്​ ജു​ഡീ​ഷ്യ​റി​ക്ക്​ പ​ു​റ​ത്തു​ള്ള​വ​രാ​യി​രു​ന്നു​വെ​ന്നും രാ​ഷ്​​​ട്രീ​യ ചാ​യ്​​വ്​ നോ​ക്കി​യാ​ണ്​ ​അ​ദ്ദേ​ഹം ജ​ഡ്​​ജി​മാ​ർ​ക്ക്​ കേ​സു​ക​ൾ വീ​തി​ച്ചു​ന​ൽ​കി​യ​തെ​ന്നും സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്ന്​ വി​ര​മി​ച്ച ജ​സ്​​റ്റി​സ്​ കു​ര്യ​ൻ ജോ​സ​ഫ്. ടൈം​സ്​ ഒാ​ഫ്​ ഇ​ന്ത്യ​ക്കും എ​ൻ.​ഡി.​ടി.​വി​ക്കും ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്, മു​ൻ ചീ​ഫ്​ ജ​സ്​​റ്റി​സി​നെ​തി​രെ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യ നാ​ലു​ ജ​ഡ്​​ജി​മാ​രി​െ​ലാ​രാ​ളാ​യ ജ​സ്​​റ്റി​സ്​ കു​ര്യ​ൻ ജോ​സ​ഫ്​ അ​തീ​വ​ഗു​രു​ത​ര ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

പു​റ​ത്തു​നി​ന്ന്​ ആ​േ​രാ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര​യെ നി​യ​ന്ത്രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ മ​ന​സ്സി​ലാ​ക്കി​യ​തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ത​ങ്ങ​ൾ നാ​ലു ജ​ഡ്​​ജി​മാ​ർ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യ​തെ​ന്ന്​ ജ​സ്​​റ്റി​സ്​ കു​ര്യ​ൻ ജോ​സ​ഫ്​ തു​ട​ർ​ന്നു. നാ​ലു​ ജ​ഡ്​​ജി​മാ​രും അ​ദ്ദേ​ഹ​ത്തെ ചെ​ന്നു​ക​ണ്ടു വി​വ​രം ചോ​ദി​ക്കു​ക​യും ചെ​യ്​​തു.

സു​പ്രീം​കോ​ട​തി​യു​ടെ മ​ഹി​മ​യും സ്വ​ത​ന്ത്ര​മാ​യ സ്​​ഥാ​ന​വും നി​ല​നി​ർ​ത്താ​ൻ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ ക​ത്തു ന​ൽ​കു​ക​യും ചെ​യ്​​തു. എ​ല്ലാ ശ്ര​മ​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ഴാ​ണ്​ വാ​ർ​ത്താ​സ​മ്മേ​ള​നം വി​ളി​ച്ച​ത്. ആ​രാ​ണ്​ പു​റ​ത്തു​നി​ന്നു​ള്ള​വ​ർ എ​ന്ന്​ കൃ​ത്യ​മാ​യി പ​റ​യാ​മോ എ​ന്ന ചോ​ദ്യ​ത്തി​ന്​ ഇ​പ്പോ​ൾ പ​റ​യി​ല്ല എ​ന്നാ​യി​രു​ന്നു ജ​സ്​​റ്റി​സ്​ കു​ര്യ​​​െൻറ പ്ര​തി​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:justice kurian josephmalayalam newsDeepak Mishrasupreme court
News Summary - justice kurian joseph criticized former chief justice of supreme court -india news
Next Story