Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകെ.എം. ജോസഫ്​...

കെ.എം. ജോസഫ്​ സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റു

text_fields
bookmark_border
കെ.എം. ജോസഫ്​ സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റു
cancel

ന്യൂഡൽഹി: സീനിയോറിറ്റി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ ജസ്റ്റിസ് കെ.എം ജോസഫ് സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റു. ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, വിനീത് ശരണ്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്​തു. സത്യപ്രതിജ്ഞാ ക്രമത്തിൽ ജോസഫ്​ മൂന്നാമതായിരുന്നു. സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസ് സിറ്റിങ്​ നടത്തുന്ന ഒന്നാം നമ്പര്‍ കോടതിയിലായിരുന്നു ചടങ്ങ്​ നടന്നത്​. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജഡ്ജിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.‌ 

കെ.എം ജോസഫിനെ കേന്ദ്രം സീനിയോറിറ്റി കുറച്ചാണ് നിയമിച്ചത് എന്ന മുതിര്‍ന്ന ജഡ്ജിമാര്‍ അടക്കമുള്ളവരുടെ ആക്ഷേപം കേന്ദ്രത്തി​​​െൻറ ശ്രദ്ധയില്‍ പെടുത്തുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്നലെ ഉറപ്പ് നല്‍കിയിരുന്നു. പിന്നാലെ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലുമായി അദ്ദേഹം വിഷയം ചര്‍ച്ചചെയ്യുകയുണ്ടായി. 

ഈ സാഹചര്യം പരിഗണിച്ചായിരുന്നു നേരത്തെ നിശ്ചയിച്ച പ്രകാരം ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജിക്കും വിനീത് ശരണിനും ശേഷം മൂന്നാമതായി കെ.എം ജോസഫ് സത്യപ്രതിജ്ഞ ചെയ്​തത്​. ജഡ്ജിമാരായ ഇന്ദിര ബാനര്‍ജിയും വിനീത് ശരണും കെ.എം ജോസഫിന് രണ്ട് വര്‍ഷം മുന്‍പേ ഹൈകോടതിയില്‍ ജഡ്ജിമാരായി സേവനം ആരംഭിച്ചിട്ടുണ്ടെന്നാണ്​ കേന്ദ്ര സർക്കാർ വ്യക്​തമാക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSupreme Court JudgeJustice KM JosephJustice Dipak Misra
News Summary - Justice-KM-Joseph-take-oath-as-sc-judge-india news
Next Story