Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉത്തരവ്...

ഉത്തരവ് ​പുന:പരിശോധിക്കണം; ജസ്റ്റിസ്​ കർണൻ സുപ്രീംകോടതിയിൽ 

text_fields
bookmark_border
ഉത്തരവ് ​പുന:പരിശോധിക്കണം; ജസ്റ്റിസ്​ കർണൻ സുപ്രീംകോടതിയിൽ 
cancel

ന്യൂഡല്‍ഹി: കോടതിയലക്ഷ്യത്തിന്​ ആറുമാസം തടവുശിക്ഷ വിധിച്ച സുപ്രീംകോടതി ഉത്തരവ് പുന:പരിശോധിക്കണമെന്ന്​ ആവശ്യവുമായി ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതിയിൽ ഹരജി നൽകി‍. അഭിഭാഷകൻ മുഖേനെയാണ്​ കർണൻ ഹരജി സമർപ്പിച്ചിരിക്കുന്നത്​. 
കോടതിയലക്ഷ്യകേസിൽ ചൊവ്വാഴ്ചയാണ് ​കൊൽകത്ത ഹൈകോടതി ജഡ്ജിയായ സി.എസ്​ കര്‍ണന് സുപ്രീംകോടതി ആറുമാസം തടവുശിക്ഷ വിധിച്ചത്​. കർണനെ ഉടന്‍ അറസ്റ്റുചെയ്​തു ജയിലിലാക്കാൻ കൊൽകത്ത പൊലീസിന്​ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ കർണനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ചെന്നൈയിൽ നിന്ന്​ കാളഹസ്തിയിലേക്കും പോയെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. അതിനിടെ വ്യാഴാഴ്ച രാവിലെയാണ് അദ്ദേഹം സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. കർണൻ വിദേശത്തേക്കു കടന്നെന്ന വാർത്ത അദ്ദേഹത്തി​​​​​െൻറ അഭിഭാഷകൻ മാത്യു നെടുംപാറ നിഷേധിച്ചു. ജസ്റ്റിസ്​ കർണൻ ചെന്നൈയിൽ തന്നെയുണ്ടെന്നും കോടതി വിധിക്കെതിരെ അദ്ദേഹം രാഷ്ട്രപതിയെ കാണുമെന്നും അഭിഭാഷകൻ അറിയിച്ചു. 

ചെന്നൈ ഹൈകോടതി ചീഫ് ജസ്റ്റിസിനും മറ്റു ജഡ്ജിമാര്‍ക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങളെത്തുടര്‍ന്നാണ് കര്‍ണനെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചത്. തുടർന്ന്​ സുപ്രീംകോടതിക്കും ചീഫ്​ ജസ്റ്റിസ്​ ഉൾപ്പെടെയുള്ളവർക്കുമെതിരെ വിവാദ ഉത്തരവുകളിറക്കിയ കർണ​​​​​െൻറ എല്ലാ ജുഡീഷ്യല്‍ അധികാരങ്ങളും സുപ്രീംകോടതി എടുത്തുകളഞ്ഞു. വീണ്ടുംസുപ്രീംകോടതിക്കെതിരെ ഉത്തരവിറക്കിയ കര്‍ണന്റെ മാനസികാവസ്ഥ പരിശോധിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. എന്നാൽ അദ്ദേഹം വൈദ്യപരിശോധനക്ക്​ തയാറായില്ല. പിന്നീട്​ തുടർച്ചയായ കോടതിയലക്ഷ്യത്തിന്​ സുപ്രീം കോടതി അദ്ദേഹത്തിന് ആറുമാസം തടവുശിക്ഷ വിധിക്കുകയായിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Justice Karnansupreme court
News Summary - Justice Karnan
Next Story