Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചീഫ്​ ജസ്​റ്റിസ്​...

ചീഫ്​ ജസ്​റ്റിസ്​ ഉൾപ്പെടെ ഏഴ്​ സുപ്രീംകോടതി ജഡ്​ജിമാർക്കെതിരെ ജസ്​റ്റിസ് കർണന്‍റെ ജാമ്യമില്ലാ വാറൻറ്​

text_fields
bookmark_border
ചീഫ്​ ജസ്​റ്റിസ്​ ഉൾപ്പെടെ ഏഴ്​ സുപ്രീംകോടതി ജഡ്​ജിമാർക്കെതിരെ ജസ്​റ്റിസ് കർണന്‍റെ ജാമ്യമില്ലാ വാറൻറ്​
cancel

കൊൽക്കത്ത: ചീഫ്​ ജസ്​റ്റിസ്​ ഉൾപ്പെടെ ഏഴ്​ സുപ്രീംകോടതി ജഡ്​ജിമാർക്കെതിരെ കൊൽക്കത്ത ​ഹൈകോടതി ജഡ്​ജി സി.എസ്​. കർണൻ ജാമ്യമില്ലാ വാറൻറ്​ പുറപ്പെടുവിച്ചു. ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും ഇവർ എത്തിയില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ നടപടി. ചീഫ്​ ജസ്​റ്റിസ്​ ജെ.എസ്​. ഖെഹാർ, ജസ്​റ്റിസുമാരായ ദീപക്​ മിശ്ര, ജെ. ചെലമേശ്വർ, രഞ്​ജൻ ഗോഗോയ്​, മദൻ ബി. ലോകൂർ, പി.കെ. ഘോസ്​, കുര്യൻ ജോസഫ്​ എന്നിവർക്കെതിരെ വാറൻറ്​ അയക്കാൻ കോടതി രജിസ്​ട്രാർക്ക്​ കർണൻ നിർദേശം നൽകി.

അഴിമതിക്കാരായ ഏഴ്​ ജഡ്​ജിമാരാണ്​ ത​​െൻറ കേസ്​ പരിഗണിക്കുന്നതെന്നും അതുകൊണ്ടുതന്നെ സുപ്രീംകോടതി ഉത്തരവ്​ നിയമാനുസൃതമല്ല എന്നുമാണ്​ കർണ​​െൻറ നിലപാട്​. ത​െന്ന വൈദ്യപരിശോധനക്ക്​ ഹാജരാക്കാൻ ശ്രമിച്ചാൽ ബംഗാൾ ഡി.ജി.പിയെ സസ്​പെൻഡ്​​ ചെയ്യുമെന്നും ജസ്​റ്റിസ്​ കർണൻ പറഞ്ഞു.

ഭരണഘടനയുടെ 226ാം വകുപ്പും ക്രിമിനൽ നടപടിചട്ടത്തി​ലെ 482ാം സെക്​ഷൻ അനുസരിച്ചും രാജ്യത്തെയും ജനങ്ങളെയും അഴിമതിയിൽനിന്നും അശാന്തിയിൽനിന്നും സംരക്ഷിക്കുകയെന്ന താൽപര്യത്തോടെയാണ്​ ഉത്തരവ്​ പുറപ്പെടുവിക്കുന്നതെന്ന്​ കർണൻ വ്യക്​തമാക്കി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Justice Karnannon-bailable warrantssupreme court
News Summary - Justice Karnan issues non-bailable warrants against 7 SC judges, including CJI
Next Story