Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീതി...

നീതി ലഭിക്കുന്നില്ലെന്ന് മധ്യപ്രദേശിൽ കൊല്ലപ്പെട്ട ദലിത് യുവാവിന്റെ സഹോദരി

text_fields
bookmark_border
നീതി ലഭിക്കുന്നില്ലെന്ന് മധ്യപ്രദേശിൽ കൊല്ലപ്പെട്ട ദലിത് യുവാവിന്റെ സഹോദരി
cancel

ഭോ​പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ സാ​ഗ​ർ ജി​ല്ല​യി​ൽ ഒ​രു​കൂ​ട്ടം ആ​ളു​ക​ൾ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ദ​ലി​ത് യു​വാ​വി​ന്റെ സ​ഹോ​ദ​രി പൊ​ലീ​സി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് നീ​തി ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചു. നേ​ര​ത്തേ പ്ര​തി​ക​ൾ ത​ന്റെ മാ​താ​വി​ന്റെ വ​സ്ത്രം വ​ലി​ച്ചു​കീ​റി​യെ​ന്നും ഇ​ത് പൊ​ലീ​സ് എ​ഫ്.​ഐ.​ആ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച കൊ​ല്ല​പ്പെ​ട്ട യു​വാ​വി​ന്റെ കു​ടും​ബ​ത്തെ കോ​ൺ​ഗ്ര​സ് ദേ​ശീ​യ സെ​ക്ര​ട്ട​റി സി.​പി. മി​ത്ത​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​നി​ധി സം​ഘം തി​ങ്ക​ളാ​ഴ്ച സ​ന്ദ​ർ​ശി​ച്ചു.

പൊ​ലീ​സ് നീ​തി​പൂ​ർ​വം പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് മാ​ധ്യ​മ​വി​ഭാ​ഗം ചെ​യ​ർ​മാ​ൻ കെ.​കെ. മി​ശ്ര പ​റ​ഞ്ഞു. സം​ഭ​വം ന​ട​ന്ന ഖു​റാ​യി നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള എം.​എ​ൽ.​എ​യും സം​സ്ഥാ​ന ന​ഗ​ര​വി​ക​സ​ന മ​ന്ത്രി​യു​മാ​യ ഭൂ​പേ​ന്ദ്ര സി​ങ്ങി​ന്റെ രാ​ഷ്ട്രീ​യ സ​മ്മ​ർ​ദം മൂ​ല​മാ​ണ് പൊ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തെ​ന്നും മി​ശ്ര ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ 12 പേ​ർ​ക്കെ​തി​​രെ കൊ​ല​പാ​ത​കം, പ​ട്ടി​ക​ജാ​തി -വ​ർ​ഗ​ക്കാ​ർ​ക്കെ​തി​രാ​യ അ​തി​ക്ര​മം ഉ​ൾ​പ്പെ​ടെ വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ത്തി​ട്ടു​ണ്ട്. എ​ട്ടു പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും മ​റ്റു​ള്ള​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhya PradeshDalit YouthMob lynching indiaDalitDalit Lives Matter
News Summary - Justice Eludes Sister of Dalit Youth Killed in Madhya Pradesh
Next Story