Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദീപക്​ മിശ്ര...

ദീപക്​ മിശ്ര സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​

text_fields
bookmark_border
dipak-misra
cancel


ന്യൂഡൽഹി: ജസ്​റ്റിസ്​ ദീപക്​ മിശ്ര സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസാകും. ​ജസ്​റ്റിസ്​ ജെ.എസ്​ ഖെഹാർ വിരമിക്കുന്ന ഒഴിവിലാണ്​ സുപ്രീംകോടതിയുടെ 45ാം ചീഫ്​ ജസ്​റ്റിസായി മിശ്രയെത്തുക. മിശ്രയെ ചീഫ്​ ജസ്​റ്റിസായി ജെ.എസ്​ ഖെഹാർ നേരത്തെ ശിപാർശ ചെയ്​തിരുന്നു.

1953ൽ ജനിച്ച ദീപക്​ മിശ്ര 1977ലാണ്​ വക്കീലായി പരിശീലനം  ആരംഭിക്കുന്നത്​. ഭരണഘടന, സിവിൽ, ​ക്രിമിനൽ, വിൽപന നികുതി സംബന്ധിച്ച കേസുകളെല്ലാം അദ്ദേഹം കൈകാര്യം ചെയ്​തിരുന്നു.

വധശിക്ഷ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ മുംബൈ സ്​ഫോടന കേസിലെ പ്രതിയായ യാക്കൂബ്​ മേമൻ സമർപ്പിച്ച ഹരജി തള്ളിയ ഹൈകോടതി ബെഞ്ചിലും മിശ്ര അംഗമായിരുന്നു. സംവരണം സംബന്ധിച്ച കേസുകളിലും നിർണായ വിധികൾ അദ്ദേഹം പുറപ്പെടുവിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Justice Kheharmalayalam newsDipak Misrasupreme court
News Summary - Justice Dipak Misra Appointed As Next Chief Justice Of India-India news
Next Story