Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജസ്​റ്റിസ്​ കർണൻ...

ജസ്​റ്റിസ്​ കർണൻ കോയമ്പത്തൂരിൽ അറസ്​റ്റിൽ

text_fields
bookmark_border
ജസ്​റ്റിസ്​ കർണൻ കോയമ്പത്തൂരിൽ അറസ്​റ്റിൽ
cancel

കോ​യ​മ്പ​ത്തൂ​ർ: കോ​ട​തി​യ​ല​ക്ഷ്യ​കേ​സി​ൽ ഒ​ന്ന​ര​മാ​സ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്ന ജ​സ്​​റ്റി​സ്​ സി.​എ​സ്. ക​ർ​ണ​നെ കോ​യ​മ്പ​ത്തൂ​രി​ൽ പൊ​ലീ​സ്​ പി​ടി​കൂ​ടി. സ​ഹ​ജ​ഡ്​​ജി​മാ​ർ​ക്കും സു​പ്രിം​കോ​ട​തി​ക്കു​മെ​തി​രെ ആ​രോ​പ​ണ​മു​ന്ന​യി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മേ​യ്​ ഒ​മ്പ​തി​നാ​ണ്​ സു​പ്രിം​കോ​ട​തി​യു​ടെ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച്​ ഇ​ദ്ദേ​ഹ​ത്തെ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന്​ ആ​റു മാ​സ​ത്തേ​ക്ക്​ ശി​ക്ഷി​ച്ച​ത്. ശി​ക്ഷ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ക​ർ​ണ​ൻ പ്ര​ത്യേ​ക അ​പേ​ക്ഷ​യും റി​ട്ട്​ ഹ​ര​ജി​യും സു​പ്രിം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​െ​ന്ന​ങ്കി​ലും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ല്ല. 

ജൂ​ൺ 17നാ​ണ്​ ക​ർ​ണ​ൻ സ​ർ​വി​സി​ൽ​നി​ന്ന്​ വി​ര​മി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തെ പി​ടി​കൂ​ടാ​ൻ​ പ​ശ്ചി​മ​ബം​ഗാ​ൾ പൊ​ലീ​സ്​ ക​ഴി​ഞ്ഞ ഒ​രു മാ​സ​ക്കാ​ല​മാ​യി ത​മി​ഴ്​​നാ​ട്ടി​ൽ ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ചെ​ന്നൈ​യി​ൽ ത​ല​നാ​രി​ഴ​ക്കാ​ണ്​ ക​ർ​ണ​ൻ ര​ണ്ട്​ ത​വ​ണ ര​ക്ഷ​പ്പെ​ട്ട​ത്. പി​ന്നീ​ടാ​ണ്​ ക​ർ​ണ​ൻ കോ​യ​മ്പ​ത്തൂ​ർ- പൊ​ള്ളാ​ച്ചി റോ​ഡി​ലെ  മ​ലു​മി​ച്ചം​പ​ട്ടി​യി​ലെ ക​ർ​പ​ഗം കോ​ള​ജി​ന്​ സ​മീ​പ​ത്തെ എ​ലൈ​റ്റ്​ ഗാ​ർ​ഡ​ൻ റി​സോ​ർ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. ചൊ​വ്വാ​ഴ്​​ച രാ​ത്രി റി​സോ​ർ​ട്ടി​ലേ​ക്ക്​ ഇ​ര​ച്ചു​ക​യ​റി പൊ​ലീ​സ്​ ക​ർ​ണ​നെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. 

Show Full Article
TAGS:justise karnan supremcourt 
News Summary - Justice CS Karnan, At War With Supreme Court Judges, Arrested In Coimbatore
Next Story