ന്യൂഡൽഹി: അവസാന പ്രവൃത്തി ദിനത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിെൻറ ബെഞ്ചിലിരിക്കുന്ന കീഴ്വഴക്കത്തിൽനിന്ന് ജസ്റ്റിസ് ചെലമേശ്വർ വിട്ടുനിൽക്കില്ല. ജൂൺ 22നാണ് ജസ്റ്റിസ് ചെലമേശ്വർ ഒൗദ്യോഗികമായി വിരമിക്കുന്നത്. എന്നാൽ, കോടതി മേയ് 18ന് വേനലവധിയിലേക്ക് പ്രവേശിക്കുന്നതിനാൽ വെള്ളിയാഴ്ചയാണ് അദ്ദേഹത്തിെൻറ അവസാന പ്രവൃത്തി ദിനം.
സുപ്രീംകോടതിയിലെ കീഴ്വഴക്കമനുസരിച്ച് വിരമിക്കുന്ന മുതിർന്ന ജഡ്ജിമാര്‍ അവരുടെ അവസാന പ്രവൃത്തി ദിവസം ചീഫ് ജസ്റ്റിസിെൻറ ബെഞ്ചിലിരിക്കുന്ന പതിവുണ്ട്. എന്നാൽ, ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ശബ്ദമുയർത്തിയ നാലു മുതിർന്ന ജഡ്ജിമാരിൽ പ്രധാനിയായ ജസ്റ്റിസ് ചെലമേശ്വർ അവസാന പ്രവൃത്തി ദിനത്തിൽ ഒന്നാം നമ്പർ കോടതിയിൽനിന്ന് വിട്ടുനിന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നേരത്തേ, സുപ്രീംകോടതി ബാര്‍ അസോസിയേഷന് സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങ് വേെണ്ടന്ന് അദ്ദേഹം നിലപാട് വ്യക്തമാക്കിയതാണ്.
ബാർ അസോസിയേഷന് ഭാരവാഹികള്‍ പലതവണ ശ്രമിച്ചിട്ടും തീരുമാനത്തിൽനിന്ന് പിന്മാറാൻ ജസ്റ്റിസ് ചെലമേശ്വർ തയാറായില്ല. ഇതേത്തുടർന്ന്, ചീഫ് ജസ്റ്റിസിെൻറ ബെഞ്ചിൽ ഇരിക്കാൻ ലഭിക്കുന്ന അവസരവും അദ്ദേഹം ഉപേക്ഷിക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍, ബുധനാഴ്ച സുപ്രീംകോടതി പുറത്തിറക്കിയ െവള്ളിയാഴ്ചയിലെ നടപടികളുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖയിൽ ഒന്നാം നമ്പര്‍ കോടതി മുറിയില്‍ ജസ്റ്റിസ് ചെലമേശ്വര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കൊപ്പം വാദം കേൾക്കുമെന്ന് വ്യക്തമാക്കുന്നു. ഒൗദ്യോഗിക ചടങ്ങായതിനാൽ തന്നെ അദ്ദേഹം വിട്ടുനിൽക്കില്ല എന്നാണ് കരുതുന്നതെന്ന് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരും പറയുന്നു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, കേസ് വീതംവെക്കുന്നതിലടക്കമുള്ള തീരുമാനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതിയിലെ രണ്ടാമനായ ജസ്റ്റിസ് ചെലമേശ്വറിെൻറ നേതൃത്വത്തിൽ നാലു മുതിർന്ന ജഡ്ജിമാർ മേയ് 12ന് വാർത്തസമ്മേളനം വിളിച്ചുചേർത്തിരുന്നു. ജസ്റ്റിസ് ചെലമേശ്വറിെൻറ വസതിയിൽ നടന്ന വാർത്തസമ്മേളനത്തിൽ ചീഫ് ജസ്റ്റിസിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2018 9:00 AM GMT Updated On
date_range 2018-12-24T14:30:00+05:30അവസാന പ്രവൃത്തിദിനത്തിൽ ജസ്റ്റിസ് ചെലമേശ്വർ ചീഫ് ജസ്റ്റിസിെൻറ ബെഞ്ചിലിരിക്കും
text_fieldsNext Story