Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജസ്​റ്റിസ്​ ലോയയുടെ...

ജസ്​റ്റിസ്​ ലോയയുടെ മരണം : മക​െൻറ നിലപാടുമാറ്റത്തിന്​ പിന്നിൽ  സമ്മർദമെന്ന്​ അമ്മാവൻ

text_fields
bookmark_border
Loya
cancel

ന്യൂ​ഡ​ൽ​ഹി: സൊ​​ഹ്റാ​​ബു​​ദ്ദീ​​ന്‍ ശൈ​​ഖ്, തു​​ല്‍സി​​റാം പ്ര​​ജാ​​പ​​തി വ്യാ​​ജ ഏ​​റ്റു​​മു​​ട്ട​​ല്‍ കൊ​​ല​​ക്കേ​​സ്​ വാ​​ദം കേ​​ട്ട സി.​​ബി.​െ​​എ ജ​​ഡ്ജി ബി.​എ​ച്ച്. ലോ​​യ​​യു​​ടെ ദു​​രൂ​​ഹ മ​​ര​​ണ​​ത്തി​​ല്‍ സം​ശ​യ​മി​ല്ലെ​ന്ന്​ മ​ക​ൻ പ​റ​ഞ്ഞ​ത്​ സ​മ്മ​ർ​ദ​ത്തി​ന്​ വ​ഴ​ങ്ങി​യാ​ണെ​ന്ന്​ അ​മ്മാ​വ​ൻ. ഇ​ക്കാ​ര്യ​ത്തി​ൽ നേ​ര​ത്തെ കു​ടും​ബാം​ഗ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച സം​ശ​യ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ച 81കാ​ര​ൻ ശ്രീ​നി​വാ​സ്​ ലോ​യ, സു​പ്രീം​കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടു. ​

ലോയയുടെ മകനും 21കാരനുമായ നിയമവിദ്യാർഥി അനൂജ് ലോയ മുംബൈയിൽ ഞായറാഴ്ച വാർത്തസമ്മേളനം വിളിച്ചാണ് സംശയങ്ങളില്ലെന്ന് അറിയിച്ചത്. താൻ വൈകാരിക സംഘർഷത്തിലായതിനാലാണ് മരണം സംബന്ധിച്ച് സംശയങ്ങളുണ്ടായതെന്നും ഇപ്പോൾ ഒന്നുമില്ലെന്നുമാണ് അനൂജ് പറഞ്ഞത്. മാത്രമല്ല, മുത്തശ്ശ​െൻറയും മുത്തശ്ശിയുടെയും സംശയങ്ങൾ നീങ്ങിയെന്നും അറിയിച്ചു. ഇതിനെതിരെയാണ് അമ്മാവൻ ശ്രീനിവാസ് ലോയ രംഗത്തുവന്നത്. ‘‘ലോയയുടെ മരണത്തെ കുറിച്ച് കുടുംബാംഗങ്ങൾക്ക്, പ്രത്യേകിച്ച് അദ്ദേഹത്തി​െൻറ പിതാവിനും സഹോദരിമാർക്കും സംശയങ്ങളുണ്ടായിരുന്നു. അവർ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.

ബന്ധു എന്ന നിലയിലല്ല, പൗരനെന്ന നിലയിൽ എന്നോട് ചോദിക്കുകയാണെങ്കിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് പറയുക’’ -സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കുന്ന ഹരജി പരാമർശിച്ച് ശ്രീനിവാസ് പ്രതികരിച്ചു. ‘‘അച്ഛന്‍ മരിക്കുമ്പോള്‍ പ്രായപൂര്‍ത്തിയെത്താത്ത കുട്ടിയായിരുന്നു അനൂജ്. സമ്മർദത്തിന് അടിപ്പെട്ടാകാം നിലപാട് മാറ്റിയത്. അവ​െൻറ മുത്തശ്ശന് 85 വയസ്സായി. അമ്മയും ഉണ്ട്. അനൂജി​െൻറ സഹോദരിയുടെ വിവാഹം നടക്കാനുണ്ട്. ഇതെല്ലാമായിരിക്കാം സമ്മർദത്തിന് വഴങ്ങാൻ കാരണം’’-ശ്രീനിവാസ് പറഞ്ഞു.

അന്ന് അനൂജ് പറഞ്ഞു; ഞ​ങ്ങ​ളു​െ​ട ജീ​വ​ന്​ ഭീ​ഷ​ണി​യു​ണ്ട്​
മും​ബൈ: ജ​​ഡ്ജി ബി.​എ​ച്ച്. ലോ​​യ​​യു​​ടെ ദു​രൂ​ഹ മ​ര​ണ​ത്തെ​ക്കു​റി​ച്ച്​ വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്​ നേ​ര​ത്തേ ​ആ​വ​ശ്യ​പ്പെ​ട്ട മ​ക​ൻ അ​നൂ​ജ്​ ലോ​യ​യു​ടെ നി​ല​പാ​ടു മാ​റ്റം സം​ശ​യാ​സ്​​പ​ദം. ത​​െൻറ കു​ടും​ബ​ത്തി​ലെ ആ​രെ​യെ​ങ്കി​ലും രാ​ഷ്​​ട്രീ​യ​ക്കാ​ർ അ​പ​ക​ട​പ്പെ​ടു​ത്തു​മെ​ന്ന്​ ഭ​യ​പ്പെ​ടു​ന്ന​താ​യി 2015 ഫ്രെ​ബു​വ​രി​യി​ൽ അ​നൂ​ജ്​ പ​റ​ഞ്ഞി​രു​ന്നു. ‘‘എ​നി​ക്ക്​ അ​വ​രെ നേ​രി​ടാ​ൻ ശ​ക്​​തി​യി​ല്ല. ഞ​ങ്ങ​ളു​െ​ട ജീ​വ​ന്​ ഭീ​ഷ​ണി​യു​ണ്ട്​’’ എ​ന്നാ​ണ്​ അ​നൂ​ജ്​ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, 2017 ന​വ​ബം​ർ 29ന്​ ​അ​നൂ​ജ്​ ​ബോം​ബെ ഹൈ​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സാ​യി​രു​ന്ന​ മ​ഞ്​​ജു​ള ചെ​ല്ലൂ​രി​ന്​ അ​യ​ച്ച ക​ത്തി​ൽ പ​റ​ഞ്ഞ​ത്​ പി​താ​വി​​െൻറ മ​ര​ണ​ത്തി​ൽ സം​ശ​യ​മി​ല്ലെ​ന്നാ​ണ്. 

അ​നൂ​ജി​​െൻറ നി​ല​പാ​ടി​നെ​ക്കു​റി​ച്ച്​ ചോ​ദി​ച്ച​പ്പോ​ൾ, ത​നി​ക്ക്​ ഒ​ന്നും പ​റ​യാ​നി​​ല്ലെ​ന്നാ​യി​രു​ന്നു ലോ​യ​യു​ടെ സ​ഹോ​ദ​രി അ​നു​രാ​ധ ബി​യാ​നി​യു​ടെ പ്ര​തി​ക​ര​ണം. സൊ​ഹ്​​റാ​ബു​ദ്ദീ​ൻ ​കേ​സി​ൽ പ്ര​തി​ക​ൾ​ക്ക്​ അ​നു​കൂ​ല വി​ധി​ക്ക്​ ജ​സ്​​റ്റി​സ്​ മൊ​ഹി​ത്​ ഷാ 100 ​കോ​ടി രൂ​പ വാ​ഗ്​​ദാ​നം ചെ​യ്​​ത​താ​യി ജ​സ്​​റ്റി​സ്​ ലോ​യ അ​റി​യി​ച്ചെ​ന്ന്​ നേ​ര​ത്തേ സ​ഹോ​ദ​രി പ​റ​ഞ്ഞി​രു​ന്നു. 
ലോ​യ മ​രി​ച്ച​ശേ​ഷം സൊ​​ഹ്റാ​​ബു​​ദ്ദീ​​ന്‍ ശൈ​​ഖ് വ്യാ​​ജ ഏ​​റ്റു​​മു​​ട്ട​​ല്‍ കൊ​​ല​​ക്കേ​​സ്​ വാ​​ദം കേ​​ട്ട​ത്​ ജ​സ്​​റ്റി​സ്​ എം.​ബി. ഗോ​സാ​വി​യാ​ണ്. കേ​സ്​ പ​രി​ഗ​ണി​ച്ച്​ ഒ​രു​മാ​സ​ത്തി​ന​കം ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ ​ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും വെ​റു​തെ​വി​ട്ടു.

Show Full Article
TAGS:Justice BH Loya murder case Anuj loya Sreenivas loya india news malayalam news 
News Summary - Justice BH Loya murder case will Investigate Says Uncle Sreenivas -India News
Next Story