ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡി പത്രിക സമർപ്പിച്ചു
text_fieldsന്യൂഡൽഹി: ഇൻഡ്യ മുന്നണി ഉപരാഷ്ട്രപതി സ്ഥാനാർഥി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡി നാമനിർദേശ പത്രിക സമർപ്പിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, ഇൻഡ്യ മുന്നണി സഖ്യ നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസർ രാജ്യസഭ സെക്രട്ടറി ജനറൽ പി.സി. മോദിക്ക് നാല് സെറ്റ് പത്രികകളാണ് റെഡ്ഡി കൈമാറിയത്.
താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും ആദർശപരമായ പോരാട്ടമാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പെന്നും പത്രിക സമർപ്പണത്തിനു മുന്നോടിയായി ജസ്റ്റിസ് സുദർശൻ റെഡ്ഡി മാധ്യമങ്ങളോട് പ്രതികരിച്ചു. സർക്കാറിന്റെ എല്ലാ സ്ഥാപനങ്ങളിലും മോദി സർക്കാർ നടപ്പാക്കിയിട്ടുള്ള സ്വേച്ഛാധിപത്യത്തിനെതിരെയുള്ള സംയുക്ത പ്രതിപക്ഷത്തിന്റെ സന്ദേശമാണ് സുദർശൻ റെഡ്ഡിയുടെ സ്ഥാനാർഥിത്വമെന്ന് ഖാർഗെ പത്രിക സമർപ്പണത്തിനു ശേഷം എക്സിൽ കുറിച്ചു. പത്രിക സമർപ്പണത്തിന് ശേഷം ജസ്റ്റിസ് സുദർശൻ റെഡ്ഡി പിന്തുണ തേടി ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാളിനെ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

