Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്രം മുട്ടുമടക്കി;...

കേന്ദ്രം മുട്ടുമടക്കി; അമിത്​ഷായെ കസ്റ്റഡിയിൽവിട്ട ആഖില്‍ ഖുറേഷി ഒടുവിൽ രാജസ്​ഥാൻ ചീഫ്​ ജസ്റ്റിസ്​

text_fields
bookmark_border
കേന്ദ്രം മുട്ടുമടക്കി; അമിത്​ഷായെ കസ്റ്റഡിയിൽവിട്ട ആഖില്‍ ഖുറേഷി ഒടുവിൽ രാജസ്​ഥാൻ ചീഫ്​ ജസ്റ്റിസ്​
cancel
camera_alt

അമിത്​ഷാ, ആഖില്‍ ഖുറേഷി 

ന്യൂഡൽഹി: നിരവധി തവണ കേന്ദ്രസർക്കാർ തഴഞ്ഞ മുതിർന്ന ന്യായാധിപൻ ജസ്റ്റിസ്​ ആഖിൽ ഖുറേഷിയെ ഒടുവിൽ രാജസ്​ഥാൻ ചീഫ്​ ജസ്റ്റിസായി നിയമിച്ചു. സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ നിലവിലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ 2010ല്‍ ഗുജറാത്ത് മന്ത്രിയായിരിക്കെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടത് ജസ്റ്റിസ് ആഖില്‍ ഖുറേഷിയായിരുന്നു. അന്ന്​ മുതൽ ബി.ജെ.പിയുടെ കണ്ണിലെ കരടായിരുന്നു ഇദ്ദേഹം.

2018ല്‍ സീനിയോറിറ്റി മാനദണ്ഡപ്രകാരം അദ്ദേഹം ഗുജറാത്ത് ചീഫ് ജസ്റ്റിസാകുമെന്നായപ്പോള്‍ പൊടുന്നനെ ബോംബെ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. അവിടെ ഖുറേഷി സീനിയോറിറ്റിയില്‍ അഞ്ചാമനായതിനാൽ പെ​ട്ടെന്നൊന്നും ചീഫ്​ ജസ്റ്റിസ്​ ആകില്ലെന്ന കണക്കുകൂട്ടലിലായിരുന്നു ഈ നീക്കം.

പിന്നീട്​ 2019ൽ ആഖില്‍ ഖുറേഷിയെ സുപ്രീം കോടതി കൊളീജിയം മധ്യപ്രദേശ് ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് കേന്ദ്ര സര്‍ക്കാറിന് ശിപാര്‍ശ ചെയ്​തിരുന്നു. എന്നാൽ, തീരുമാനമെടുക്കാതെ മാസങ്ങൾക്ക്​ ശേഷം പ്രസ്തുത നാമനിര്‍ദേശം മടക്കി അയച്ചു. 2019 സെപ്തംബര്‍ അഞ്ചിന് വീണ്ടും സുപ്രീം കോടതി കൊളീജിയം ചേർന്ന്​ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായി ശിപാര്‍ശ ചെയ്തു. രാജ്യത്തെ ഏറ്റവും ചെറിയ ഹൈക്കോടതികളിലൊന്നായ ത്രിപുരയിലേക്ക് ജസ്റ്റിസ് ഖുറേഷിയെ നിര്‍ദേശിച്ചുള്ള ശിപാര്‍ശ ഒടുവിൽ കേന്ദ്രം അംഗീകരിച്ചു.

സ്​ഥാനക്കയറ്റം ലഭിച്ച ജഡ്​ജിമാർ


സുപ്രീംകോടതി ജഡ്ജി നിയമനത്തില്‍ ആഖില്‍ ഖുറേഷിയെ കൊളീജിയം പരിഗണിച്ചിരുന്നില്ല. സീനിയോറിറ്റിയിൽ രണ്ടാമനായിരുന്ന ജസ്റ്റിസ് ആഖില്‍ ഖുറേഷിയെ സുപ്രീംകോടതി ജഡ്ജിയാക്കാൻ കൊളീജിയം തയ്യാറാകാത്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഖുറേഷിയെ വീണ്ടും രാജസ്​ഥാനിലേക്ക്​ കൊളീജിയം ശിപാർശ ചെയ്തത്. ജഡ്​ജിയോടുള്ള കേന്ദ്രനിലപാട്​ ഏറെ വിവാദമായതോടെയാണ്​ ഒടുവിൽ രാജസ്​ഥാനിലേക്ക​ുള്ള സ്​ഥലംമാറ്റം അംഗീകരിച്ചത്​.

ഖുറേഷിയടക്കം അഞ്ച് ഹൈകോടതി ചീഫ് ജസ്റ്റിസുമാർക്ക്​ സ്ഥലംമാറ്റം നൽകാനും എട്ട് ഹൈകോടതി ജഡ്ജിമാർക്ക്​ ചീഫ് ജസ്റ്റിസുമാരായി സ്ഥാനക്കയറ്റം നൽകാനുമുള്ള കൊളീജിയം ശിപാർശയാണ്​ ഇന്ന്​ കേ​​ന്ദ്രം അംഗീകരിച്ചത്​​.

സ്​ഥലംമാറ്റം ലഭിച്ച ഹൈകോടതി ചീഫ് ജസ്റ്റിസുമാർ

1. ജസ്റ്റിസ് ആഖിൽ ഖുറേഷി: രാജസ്ഥാൻ ഹൈകോടതി ചീഫ് ജസ്റ്റിസ്​ (നിലവിൽ ത്രിപുര ഹൈകോടതി ചീഫ് ജസ്റ്റിസ്​)

2. ജസ്റ്റിസ് ഇന്ദ്രജിത്ത് മഹന്തി: ത്രിപുര ഹൈകോടതി ചീഫ് ജസ്റ്റിസ്​ (നിലവിൽ രാജസ്ഥാൻ ഹൈകോടതി ചീഫ് ജസ്റ്റിസ്​)

3. ജസ്റ്റിസ് മുഹമ്മദ് റഫീഖ്​: ഹിമാചൽ പ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസ്​ (നിലവിൽ മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസ്​)

4. ജസ്റ്റിസ് ബിശ്വനാഥ് സോമദ്ദർ: സിക്കിം ഹൈകോടതി ചീഫ് ജസ്റ്റിസ്​(നിലവിൽ മേഘാലയ ഹൈകോടതി ചീഫ് ജസ്റ്റിസ്​)

5. ജസ്റ്റിസ് എ.കെ. ഗോസ്വാമി: ഛത്തീസ്ഗഡ് ഹൈകോടതി ചീഫ് ജസ്റ്റിസ്​ (നിലവിൽ ആന്ധ്രാപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസ്​)

സ്​ഥാനക്കയറ്റം ലഭിച്ച ജഡ്​ജിമാർ:

1. ജസ്റ്റിസ് രാജേഷ് ബിന്ദൽ: അലഹബാദ് ഹൈകോടതി ചീഫ് ജസ്റ്റിസ്​ (നിലവിൽ കൊൽക്കത്ത ഹൈകോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ്​)

2. ജസ്റ്റിസ് രഞ്ജിത് വി. മോർ: മേഘാലയ ഹൈകോടതി ചീഫ് ജസ്റ്റിസ്​ (നിലവിൽ മേഘാലയ ഹൈകോടതി ജഡ്ജി)

3. ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ: തെലങ്കാന ഹൈകോടതി ചീഫ് ജസ്റ്റിസ്​ (നിലവിൽ കർണാടക ഹൈകോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ്​)

4. ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ: കൊൽക്കത്ത ഹൈകോടതി ചീഫ് ജസ്റ്റിസ്​ (നിലവിൽ മധ്യപ്രദേശ് ഹൈകോടതി ജഡ്ജി)

5. ജസ്റ്റിസ് ആർ.വി. മലിമത്ത്​: മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസ്​ (നിലവിൽ ഹിമാചൽ പ്രദേശ് ഹൈകോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ്​)

6. ജസ്റ്റിസ് ഋതു രാജ് അവസ്തി: കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ്​ (നിലവിൽ അലഹബാദ് ഹൈകോടതി ലക്നൗ ബെഞ്ച്​ സീനിയർ ജഡ്ജി)

7. ജസ്റ്റിസ് അരവിന്ദ് കുമാർ: ഗുജറാത്ത് ഹൈകോടതി ചീഫ് ജസ്റ്റിസ്​ (നിലവിൽ കർണാടക ഹൈക്കോടതി ജഡ്ജി)

8. ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര: ആന്ധ്രപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസ്​ (നിലവിൽ ഛത്തീസ്ഗഡ് ഹൈകോടതി ആക്ടിങ്​ ചീഫ് ജസ്റ്റിസ്​)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief justiceamit shahSohrabuddin caseJustice Akil Kureshi
News Summary - Justice Akil Kureshi appointed as the Chief Justice of Rajasthan High Court
Next Story