Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോക്‌സഭ തെരഞ്ഞെടുപ്പ്; ഝാർഖണ്ഡ് ഇൻഡ്യ മുന്നണി തൂത്തുവാരും -കൽപന സോറൻ

text_fields
bookmark_border
KALPANA SOREN
cancel
camera_alt

കൽപ്പന സോറൻ

റാഞ്ചി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഝാർഖണ്ഡ് ഇൻഡ്യ മുന്നണി തൂത്തുവാരുമെന്ന് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ഭാര്യ കൽപന സോറൻ. ഞായറാഴ്ച റാഞ്ചിയിലെ പ്രഭാത് താര ഗ്രൗണ്ടിലെ ഉൽഗുലൻ ന്യായ് റാലിയിൽ സംസാരിക്കുക്കയായിരുന്നു കൽപന സോറൻ.

"ജൂൺ 4 (വോട്ടുകൾ എണ്ണുന്ന ദിവസം) കാത്തിരിക്കുക. ഝാർഖണ്ഡിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണി തൂത്തുവാരും. ഹേമന്ത് സോറൻ, അരവിന്ദ് കെജ്‌രിവാൾ തുടങ്ങിയ ജനപ്രിയ നേതാക്കളെ ജയിലിലേക്ക് അയച്ച കേന്ദ്രത്തിന് ഉചിതമായ മറുപടി നൽകാൻ ആളുകൾ തയാറാണ്" -കൽപന സോറൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

റാഞ്ചിയിലെ ഗ്രൗണ്ടിൽ 40 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള ചൂടിനെ വകവെക്കാതെ 2.5 ലക്ഷത്തോളം ജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു. 2018 സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയതലത്തിൽ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഇതേ വേദിയിൽ നടത്തിയപ്പോൾ തങ്ങൾ അവിടെ ഉണ്ടായിരുന്നെന്നും എന്നാൽ ഈ ജനക്കൂട്ടം അതിനെ മറികടന്നതായും റാഞ്ചി ആസ്ഥാനമായുള്ള ഒരു രാഷ്ട്രീയ ലേഖകൻ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Just wait for June 4, INDIA bloc will sweep Lok Sabha polls in Jharkhand: Kalpana Soren
Next Story