രാഹുൽ കുട്ടിയാണ് - കോൺഗ്രസ് അധ്യക്ഷൻറെ വിമർശനത്തിന് പ്രതികരണവുമായി മമത
text_fieldsകൊൽക്കത്ത: പശ്ചിമബംഗാൾ സർക്കാറിനെ വിമർശിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ നടപടിയിൽ നാലു ദിവസങ്ങൾക ്ക് ശേഷം പ്രതികരണവുമായി മമതാ ബാനർജി. ബി.ജെ.പി നേതാക്കൾ രാഹുലിനെ പരിഹസിക്കുന്നതിനു സമാനമായാണ് മമതയും പ്രതികര ിച്ചത്.
‘രാഹുൽ കുട്ടിയാണ്. ഞാനതിനെ കുറിച്ച് എന്തു പറയാനാണ്?’ എന്നായിരുന്നു മമതയുെട മറുപടി. രാഹുലിൻെറ പരാമർശത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു പ്രതികരണം.
കഴിഞ്ഞ ആഴ്ചയാണ് രാഹുൽ ഗാന്ധി കൊൽക്കത്തയിൽ നടന്ന റാലിക്കിടെ മമത സർക്കാറിനെ വിമർശിച്ചത്. ബി.ജെ.പി നുണ പറയുന്നു. മമത വാഗ്ദാനങ്ങൾ നൽകുന്നു. രണ്ടിടത്തും ഒന്നും നടക്കുന്നില്ല. ജനങ്ങൾക്ക് ഒരു നേട്ടവും ഉണ്ടാകുന്നില്ല എന്നായിരുന്നു രാഹുലിൻെറ വിമർശനം. ബംഗാൾ ഭരിക്കുന്നത് ഒരാൾ മാത്രമാണ്. അവർ ആരോടും സംസാരിക്കുന്നില്ല. ആരുടെയും നിർദേശങ്ങൾ സ്വീകരിക്കുന്നുമില്ല - രാഹുൽ പറഞ്ഞു.
‘രാഹുൽ അദ്ദേഹത്തിന് തോന്നിയത് പറയുകയാണ്. അതിൽ ഒരു പ്രതികരണത്തിനും ഞാൻ മുതിരുന്നില്ല. രാഹുൽ കുട്ടിയാണ്. അതേകുറിച്ച് ഞാനെന്ത് പറയാനാണ്?’ - മമത ചോദിച്ചു.
കഴിഞ്ഞ ദിവസം എസ്. പി നേതാവ് അഖിലേഷ് യാദവിനെ കണ്ട് മമത പിന്തുണ ചോദിച്ചിരുന്നു. മായാവതിയുടെ ബി.എസ്.പിയുമായി സഖ്യത്തിലുള്ള എസ്.പി കോൺഗ്രസിനെ അകറ്റി നിർത്തിയിരിക്കുകയാണ്. ബംഗാളിൽ തൃണമുലിനെ പിന്തുണക്കുന്നതിനായി റാലികൾ നടത്തുമെന്ന് അഖിലേഷ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
