Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅര മിനിറ്റിൽ ഒരു...

അര മിനിറ്റിൽ ഒരു ബാങ്ക്​ കൊള്ള; 10 വയസ്സുകാരൻ മോഷ്ടിച്ചത് 10 ലക്ഷം- Video

text_fields
bookmark_border
അര മിനിറ്റിൽ ഒരു ബാങ്ക്​ കൊള്ള; 10 വയസ്സുകാരൻ മോഷ്ടിച്ചത് 10 ലക്ഷം- Video
cancel
camera_alt?????? ????? ??????? ???????? ???????? ??????????

ഇൻഡോർ: മധ്യപ്രദേശിലെ നീമുച്ച്​ ജില്ലയിലെ ഒരു സഹകരണ ബാങ്കിൽ നിന്ന്​ മോഷ്​ടിക്കപ്പെട്ടത്​ 10 ലക്ഷം രൂപ. മുഖംമൂടി ധരിച്ച തോക്കുധാരികളൊന്നുമല്ല മോഷണത്തിന്​ പിന്നിൽ. ഒരു 10 വയസ്സുകാരനാണ്​. ബാങ്കിൽ ഏറ്റവും തിരക്കേറിയ സമയത്ത് 30 സെക്കൻഡുകൊണ്ടാണ്​ ഈ ബാലൻ 10 ലക്ഷം രൂപ കവർന്ന് രക്ഷപ്പെട്ടത്​.

കാഷ്യർ കാബിനിൽനിന്ന്​ ഇറങ്ങിയ തക്കം നോക്കിയായിരുന്നു കവർച്ച. ബാങ്കിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെയോ ഇടപാടുകാരുടെയോ കണ്ണിൽ ഇത്​ പെട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോളാണ്​ പൊലീസിന്​ മോഷണരീതി മനസ്സിലായത്​. ബാങ്കിൽ ഉണ്ടായിരുന്ന യുവാവി​​െൻറ നിർദേശങ്ങൾ അനുസരിച്ചാണ്​ ബാലൻ കവർച്ച നടത്തിയതെന്നും ക​​ണ്ടെത്തി.

രാവിലെ 11 മണിയോടെയാണ്​ കീറിപ്പറിഞ്ഞ വേഷമണിഞ്ഞ് 10 വയസ്സു തോന്നിക്കുന്ന ആൺകുട്ടി ബാങ്കിൽ വരുന്നത്​. നേരെ കാഷ് കൗണ്ടറിൽ മറ്റു ഇടപാടുകാരോടൊപ്പം വരിയിൽ നിന്നു. കാഷ്യർ കാബിനിൽനിന്നു പുറത്തുപോയ തക്കം നോക്കി ബാലൻ ഉള്ളിൽകയറി ടേബിളിൽ ഉണ്ടായിരുന്ന 500​​െൻറ നോട്ടുകെട്ടുകൾ ബാഗിലേക്ക്​ ഇട്ട ശേഷം പുറത്തിറങ്ങി. പൊക്കം കുറവായതിനാൽ കൗണ്ടറിലുണ്ടായിരുന്ന ഇടപാടുകർ ഇത്​ ശ്രദ്ധിച്ചതുമില്ല. ഏകദേശം 30 സെക്കൻഡുകൾക്കുള്ളിലാണ് ഇതെല്ലാം സംഭവിക്കുന്നത്.

പുറത്തിറങ്ങാൻ വാതിലിനടുത്ത്​ എത്തു​േമ്പാൾ ബാലൻ ഓടാൻ ശ്രമിക്കുകയും അലാറം മുഴങ്ങുകയും ചെയ്​തു. കാവൽക്കാരൻ പിടിക്കാൻ എത്തു​േമ്പാഴേക്കും ബാലൻ കടന്നുകളഞ്ഞു. പിന്നീട്​ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോളാണ്​ ബാങ്കിൽ ഉണ്ടായിരുന്ന ഒരു യുവാവി​​െൻറ നിർദേശമനുസരിച്ചാണ്​ ബാലൻ പണം കവർന്നതെന്ന്​ മനസ്സിലായത്​. അരമണിക്കൂറിലേറെ ബാങ്കിൽ ഉണ്ടായിരുന്ന ഈ യുവാവാണ്​ കാഷ്യർ കാബിനിൽ നിന്ന്​ ഇറങ്ങിയയുടൻ ബാലന്​ അടയാളം നൽകിയത്​.  

നീമൂച്ച്​ എസ്​.പി മനോജ്​ റായിയുടെ നേതൃത്വത്തിൽ അന്വേഷണം പ​ുരോഗമിക്കുകയാണ്​. ഫോറൻസിക് വിദഗ്​ധർ ബാങ്കിൽ പരിശോധന നടത്തി. യുവാവും ബാലനും രണ്ടു ദിശകളിലേക്കാണ് കടന്നുകളഞ്ഞത്​. സംശയമുള്ള ചിലരെ കസ്​റ്റഡിയിൽ എടുത്തതായി അന്വേഷണ ഉദ്യോഗസ്ഥനായ ജവാദ് പൊലീസ് സ്റ്റേഷനിലെ ഒ.പി. മിശ്ര പറഞ്ഞു. 

10നും 14നും ഇടക്ക്​ പ്രായമുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും ഉപയോഗിച്ച്​ ബാങ്കുകളിലും കല്യാണ വിരുന്നുകളിലും കവർച്ച നടത്തുന്നത്​ ഇൻഡോർ, നീമുച്ച്​, ദീവാസ്​ എന്നിവിടങ്ങളിൽ പതിവായിട്ടുണ്ട്​. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia news
News Summary - In just 30 seconds, 10-year-old boy steals Rs 10 lakh from b Read more at: https://punemirror.indiatimes.com/news/india/wait-what-in-just-30-seconds-10-year-old-boy-steals-rs-10-lakh-from-bank/articleshow/76973223.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst
Next Story