ജുനൈദ് വധം: മുഖ്യപ്രതിയെ പിടികൂടാനാവാതെ പൊലീസ്
text_fieldsന്യൂഡൽഹി: ബീഫ് കൈയിലുണ്ടെന്ന് ആരോപിച്ച് ഡൽഹി- മഥുര ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ഹരിയാന ഭല്ലബ്ഗഢ് സ്വദേശി 16കാരൻ ജുനൈദിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതിയെക്കുറിച്ച് ഒരു വിവരവും ശേഖരിക്കാനാവാതെ അന്വേഷണസംഘം.
വർഗീയ ആക്രമണങ്ങൾക്ക് തുടക്കമിട്ട ഡൽഹി സർക്കാർ ഉദ്യോഗസ്ഥരടക്കം നാലുേപരെ കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് പിടികൂടിയിരുന്നു. എന്നാൽ, ആക്രമണത്തിനിടയിൽ ജുനൈദിനെ കുത്തിക്കൊലപ്പെടുത്തുകയും ട്രെയിനിന് പുറത്തേക്ക് എറിയുകയും ചെയ്ത മുഖ്യപ്രതിയെക്കുറിച്ച് ഒരു വിവരവും പൊലീസിെൻറ പക്കലില്ല. പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേർ ബൈക്കിൽ കയറി പോവുന്ന ദൃശ്യം അസോട്ടി റെയിൽവേ സ്റ്റേഷനിൽനിന്ന് ലഭിച്ചെങ്കിലും ഇവരെ തിരിച്ചറിയാൻ പൊലീസിന് സാധിച്ചിട്ടില്ല. ആക്രമിയുടെ കൈയിൽ ഇരുതല മൂർച്ചയുള്ളതും ഒരടി നീളമുള്ളതുമായ കത്തിയുണ്ടായിരുന്നതായി ജുനൈദിെൻറ കൂടെയുണ്ടായിരുന്ന സക്കീർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അതേസമയം, കേസിൽ അറസ്റ്റിലായ നാലുപേരെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹി ജല ബോർഡിലെ ഉദ്യോഗസ്ഥനും ഡൽഹി ആരോഗ്യവകുപ്പിലെ ഇൻസ്െപക്ടറുമടങ്ങുന്ന സംഘമാണ് വർഗീയ ആക്രമണങ്ങൾക്ക് തുടക്കമിട്ടത്.
പെരുന്നാളിന് പുതിയ വസ്ത്രവും മറ്റും വാങ്ങി ഡൽഹിയിൽനിന്ന് ഭല്ലബ്ഗഢിലുള്ള വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജുനൈദ്, ഹാഷിം, മുഹ്സിൻ, സക്കീർ എന്നിവർക്കു നേരെ കഴിഞ്ഞ മാസം 22നായിരുന്നു ആക്രമണം നടന്നത്. ഡൽഹി- മഥുര പാസഞ്ചറിൽ സ്ഥിരമായി യാത്രചെയ്യുന്നവരാണ് ആക്രമികളിലധികവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
