ജുനൈദിനെ കൊലപ്പെടുത്തിയത് സീറ്റ് തർക്കത്തിലൊതുക്കി
text_fieldsന്യൂഡൽഹി: ഹരിയാനയിലെ ബല്ലഭ്ഗഢില്‍ ഹാഫിസ് ജുനൈദിനെ ട്രെയിനില്‍ സംഘ്പരിവാറിെൻറ ആള്‍ക്കൂട്ടം അടിച്ചുകൊന്ന സംഭവത്തിന് ബീഫുമായി ബന്ധമില്ലെന്ന് പൊലീസ് ആവര്‍ത്തിച്ച് അവകാശപ്പെട്ടു. മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തശേഷം ഞായറാഴ്ച ഫരീദാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഡല്‍ഹി-മഥുര ട്രെയിനില്‍ ജുനൈദിനെ കൊലപ്പെടുത്തിയത് കേവലം സീറ്റുതര്‍ക്കത്തിൽ െറയില്‍വേ പൊലീസ് സൂപ്രണ്ട് കമല്‍ദീപ് പരിമിതപ്പെടുത്തിയത്.
ബീഫ് കഴിക്കുന്നവരാണെന്ന് പറഞ്ഞായിരുന്നു അക്രമത്തിന് നേതൃത്വം നല്കിയവര് ആള്‍ക്കൂട്ടത്തെ ക്ഷണിച്ചിരുന്നതെങ്കിലും അത്തരമൊരു പരാമര്‍ശം കേസിലില്ലെന്ന് കമല്‍ദീപ് വ്യക്തമാക്കി. അതിനിടെ, മുഖ്യപ്രതിയെ ഫരീദാബാദ് ജില്ല കോടതി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഡല്‍ഹിയില്‍ ജോലിചെയ്യുന നരേഷ് റാഥ് മഹാരാഷ്ട്രയിലെ ബന്ധുവീട്ടില്‍ കഴിഞ്ഞ രണ്ടാഴ്ചയായി ഒളിച്ചുതാമസിക്കുന്നതിനിടയിലാണ് അറസ്റ്റിലായത്. ശനിയാഴ്ച മഹാരാഷ്ട്ര ധൂലെ ജില്ലയിെല സാക്രയിൽ നിന്നാണ് ഇയാളെ ഹരിയാന റെയിൽവേ പൊലീസും മഹാരാഷ്ട്ര െപാലീസും ചേർന്ന് പിടികൂടിയത്. പ്രതിയെ തിരിച്ചറിയൽ പരേഡിന് ഹാജരാക്കും.
ജുനൈദിെന കുത്താനുപയോഗിച്ച കത്തി കെണ്ടടുക്കാനുള്ള ശ്രമത്തിലാണെന്നും അന്വേഷണ സംഘം പറഞ്ഞു. ഡൽഹിയിൽ സ്വകാര്യ കമ്പനിയിൽ സുരക്ഷ ജീവനക്കാരനായിരുന്നു പ്രതി. സാക്രിയിെല ഒരു കമ്പനിയിൽ ജോലി നോക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അതേസമയം, മുഖ്യപ്രതിെയ പിടികൂടിയതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ ജുൈനദിെൻറ പിതാവ് ജലാലുദ്ദീൻ ഇനിയൊരു ജുനൈദ് ആവർത്തിക്കാതിരിക്കാൻ ഇയാൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
