ജുനൈദ് കൊലപാതകം: ആക്രമണത്തിന് തുടക്കമിട്ടത് സർക്കാർ ഉദ്യോഗസ്ഥർ
text_fieldsന്യൂഡൽഹി: ഡൽഹി-മഥുര പാസഞ്ചർ ട്രെയിനിൽ ഹരിയാന സ്വദേശി ജുനൈദിെന കുത്തിക്കൊന്ന സംഭവത്തിൽ അേന്വഷണ സംഘം പിടികൂടിയ നാലുപേരെയും ആക്രമണത്തിന് ഇരയായവർ തിരിച്ചറിഞ്ഞു. പെരുന്നാൾ വസ്ത്രവുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാക്കൾക്കു നേരെ വർഗീയ ആക്രമണത്തിന് തുടക്കമിട്ടത് പിടിയിലായ ഡൽഹി ആരോഗ്യ വകുപ്പിൽ ഇൻസ്െപക്ടറും ഡൽഹി ജല ബോർഡ് ഉദ്യോഗസ്ഥനുമാെണന്നും പൊലീസ് പറഞ്ഞു. ഡൽഹി-മഥുര പാസഞ്ചറിലെ സ്ഥിരം യാത്രക്കാരായ ഇവർ ഒാഖ്ല സ്റ്റേഷനിൽ നിന്നാണ് ട്രെയിനിൽ കയറിയത്. ഇവർ സീറ്റ് ആവശ്യപ്പെട്ട് യുവാക്കളോട് തർക്കത്തിേലർപ്പട്ടു. ഉടനെ ജുനൈദ് സീറ്റ് ഒഴിഞ്ഞുകൊടുക്കുകയും ചെയ്തു.
എന്നാൽ, ഇവർ യുവാക്കളുടെ മതത്തെയും മറ്റും അധിക്ഷേപിക്കുകയും അസഭ്യ പരാമർശങ്ങൾ നടത്തുകയും െചയ്തു. ഇത് ട്രെയിനിലെ സ്ഥിരം യാത്രക്കാരായ മറ്റുള്ളവർ ഏറ്റെടുക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അതേസമയം, ബുധനാഴ്ച പിടികൂടിയ സർക്കാർ ഉദ്യോഗസ്ഥരുടേതടക്കം കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അന്വേഷണ സംഘം തയാറായില്ല. ജുനൈദിനെ കുത്തിയതാരാണെന്നും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
അസോട്ടി സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് എത്രയും പെെട്ടന്ന് പിടികൂടുെമന്ന് ഹരിയാന ഡി.ജി.പി ബി.എസ്. സന്ദു പറഞ്ഞു. സീറ്റ് ആവശ്യപ്പെട്ട ഉടെന ഒഴിഞ്ഞു കൊടുത്തിരുന്നു. എന്നാൽ, മുല്ലയെന്നും ബീഫ് കഴിക്കുന്നവരെന്നും ആക്ഷേപം തുടർന്നു. ഇത് മറ്റുള്ള യാത്രക്കാർ ഏെറ്റടുത്ത് ആക്രമിക്കുകയായിരുന്നുവെന്ന് ജുനൈദിെൻറ സഹോദരൻ ഹാഷിം പറഞ്ഞു. ആക്രമണം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പൊലീസ് തയാറാവാത്തതിൽ പ്രതിഷേധം ശക്തമായിരുന്നു. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിമാരടക്കം മൗനം വെടിയുകയും നടപടി ആവശ്യപ്പെടുകയും ചെയ്തതോടെയാണ് ബുധനാഴ്ച രാത്രിേയാെട മറ്റു മൂന്നു പേരെ പൊലീസ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
