24 മണിക്കൂർ കൊണ്ട് 10,000 കേസുകളുടെ വർധന; രാജ്യത്ത് പുതിയ കോവിഡ് രോഗികൾ 35,178
text_fieldsന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 35,178 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 440 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്.
ഒരു ദിവസം കൊണ്ട് 10,000ത്തിലധികം കേസുകളുടെ വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാജ്യത്ത് 25,166 പുതിയ കേസുകളായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. 36,830 പേർ രോഗമുക്തി നേടി. 17.97 ലക്ഷം സാംപിളുകളാണ് പരിശോധിച്ചത്.
3.22 കോടിയാളുകൾക്കാണ് രാജ്യത്ത് ഇതുവരെ മഹാമാരി പിടിപെട്ടത്. 4.32 ലക്ഷം പേർക്ക് ജീവഹാനി സംഭവിച്ചു. 3.14 കോടിയാളുകളാണ് ഇതുവരെ രോഗമുക്തരായത്. 3.69 ലക്ഷം ആളുകളാണ് നിലവിൽ ചികിത്സയിലുള്ളത്.
കേരളം (21,613), മഹാരാഷ്ട്ര (4,308), തമിഴ്നാട് (1804), കർണാടക (1298), ആന്ധ്രപ്രദേശ് (1063) എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രാജ്യത്തെ കോവിഡ് കേസുകളുടെ 85.81 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നാണ്.
24 മണിക്കൂറിനിടെ രാജ്യത്ത് 88.13 ലക്ഷം ഡോസ് വാക്സിൻ വിതരണം ചെയ്തു. 55.47 കോടിയാളുകൾക്കാണ് ഇതുവരെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

