Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഇന്ത്യയിൽ 5 ജി സേവനം...

ഇന്ത്യയിൽ 5 ജി സേവനം അവതരിപ്പിക്കുന്നതിനെതിരെ ഹരജിയുമായി ജൂഹി ചൗള

text_fields
bookmark_border
ഇന്ത്യയിൽ 5 ജി സേവനം അവതരിപ്പിക്കുന്നതിനെതിരെ ഹരജിയുമായി ജൂഹി ചൗള
cancel

ന്യൂഡൽഹി: ലോകം മുഴുവൻ 5 ജി നെറ്റ്​വർക്കിലേക്ക്​ ചുവടുമാറ്റാനൊരുങ്ങുകയാണ്​. ഇന്‍റർനെറ്റ്​ വേഗതയിൽ പുതിയ വിപ്ലവം 5 ജി നെറ്റ്​വർക്ക്​ സൃഷ്​ടിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഇന്ത്യയും 5ജി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ്​. സ്​പക്​ട്രം ലേലം ഉൾപ്പടെയുള്ള നടപടികളുമായി കേന്ദ്രസർക്കാറും 5ജി അവതരിപ്പിക്കുന്നതിനുള്ള മുന്നൊരുക്കം തുടങ്ങിയിട്ടുണ്ട്​. എന്നാൽ, രാജ്യത്ത്​ 5ജി സേവനം അവതരിപ്പിക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്​ ബോളിവുഡ്​ നടി ജൂഹി ചൗള.

സാ​ങ്കേതികമായ പുരോഗതി ഉണ്ടാക്കുന്നതിന്​ വിവിധ സേവനങ്ങൾ അവതരിപ്പിക്കുന്നതിന്​ ഞങ്ങൾ എതിരല്ല. ഇന്ന്​ വയർലെസ്സ്​ കമ്യൂണിക്കേഷനിലുൾപ്പടെ നൂതനമായ ഉപകരണങ്ങളാണ്​ നാം ഉപയോഗിക്കുന്നത്​. അതേസമയം, വയർലെസ്സ്​ സാ​ങ്കേതികവിദ്യ സൃഷ്​ടിക്കുന്ന ആരോഗ്യപ്രശ്​നങ്ങളെ കുറിച്ച്​ കാര്യമായ പഠനങ്ങൾ നടന്നിട്ടില്ല. വയർലെസ്സ്​ സാ​ങ്കേതികവിദ്യ ആരോഗ്യത്തിന്​ ഹാനികരമാണെന്നാണ്​ പൊതുവിലുള്ള വിലയിരുത്തലെന്ന്​ ജൂഹി ചൗള പറഞ്ഞു.

5ജി സേവനം അവതരിപ്പിക്കുന്നതിന്​ മുമ്പ്​ അത്​ മനുഷ്യർക്കും മറ്റ്​ ജീവജാലങ്ങൾക്കും എത്രത്തോളം ഹാനികരമാണെന്ന പഠനം നടത്തണമെന്നാണ്​ ആവശ്യമെന്ന്​ ജൂഹി ചൗളയുടെ വക്​താവ്​ പറഞ്ഞു. മൊബൈൽ സെൽ ടവറുകളിലൂടെയുണ്ടാവുന്ന റേഡിയേഷനെ കുറിച്ച്​ സ്വകാര്യമേഖലയുടെ പങ്കാളിത്തമില്ലാതെ പഠനം നടത്താൻ കോടതി നിർദേശിക്കണമെന്ന്​ ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Juhi Chawla
News Summary - Juhi Chawla files suit against the implementation of 5G in India
Next Story