ആവശ്യമുണ്ട്, 5687 ജഡ്ജിമാർ; ഹൈകോടതികളിൽ മാത്രം 355 ഒഴിവ്
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലായി 25 ഹൈകോടതികളാണുള്ളത്. ഇവിടങ്ങളിൽ ആകെ 1122 ജഡ്ജിമാർ വേണം. എന്നാൽ, 2025 മാർച്ച് 28വരെയുള്ള കണക്കുകൾ പ്രകാരം, ആകെ ഹൈകോടതി ജഡ്ജിമാരുടെ എണ്ണം 767 മാത്രം. 355 ജഡ്ജിമാരുടെ കുറവ്. ജില്ല, സെഷൻസ് കോടതികളിൽ ജഡ്ജിമാരുടെ നിർണിത തസ്തിക 25,791 ആണ്. എന്നാൽ, നിലവിൽ ആകെയുള്ളത് 20,459 പേർ. 5332 ജഡ്ജിമാർ അടിയന്തരമായി നിയമിക്കപ്പെടണമെന്നർഥം.
രാജ്യത്താകെ 5687 ജുഡീഷ്യൽ ഓഫിസർ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. കോടതി വ്യവഹാരങ്ങൾ അനന്തമായി നീളുന്നത് എന്തുകൊണ്ട് എന്നതിന്റെ ഉത്തരംകൂടിയാണിത്. അലഹബാദ് ഹൈകോടതിയിലാണ് ഏറ്റവും കൂടുതൽ ഒഴിവ് -81. ഇവിടെ ആകെ വേണ്ടത് 160. ബോംബെ ഹൈകോടതിയിലും മൂന്നിലൊന്ന് തസ്തിക ഒഴിഞ്ഞുകിടക്കുന്നു.
സെഷൻസ് കോടതികളിൽ യു.പിയിലാണ് ഏറ്റവും കൂടുതൽ ഒഴിവുള്ളത്. 3700 ൽ 1002ഉം ഒഴിവ്. കേരള ഹൈകോടതിയിൽ മൂന്നും പ്രാദേശിക കോടതികളിൽ 76ഉം ജഡ്ജിമാരുടെ ഒഴിവുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ ഹൈകോടതി ജഡ്ജിമാരുടെ ഒഴിവുകൾ:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

