Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിദ്ദീഖ്​ കാപ്പ​െൻറയും ...

സിദ്ദീഖ്​ കാപ്പ​െൻറയും മറ്റും ജുഡീഷ്യൽ കസ്​റ്റഡി നീട്ടി

text_fields
bookmark_border
സിദ്ദീഖ്​ കാപ്പ​െൻറയും മറ്റും ജുഡീഷ്യൽ കസ്​റ്റഡി നീട്ടി
cancel

ന്യൂ​ഡ​ൽ​ഹി: ഹാ​ഥ​റ​സി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ട​യി​ൽ യു.​പി ​െപാ​ലീ​സ്​ പി​ടി​കൂ​ടി ദേ​ശ​ദ്രോ​ഹ കു​റ്റം ചു​മ​ത്തി​യ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദീ​ഖ്​ കാ​പ്പ​ൻ അ​ട​ക്കം നാ​ലു​പേ​രു​ടെ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി കാ​ലാ​വ​ധി ന​വം​ബ​ർ ര​ണ്ടു വ​രെ നീ​ട്ടി.

14 ദി​വ​സ​​ത്തെ ആ​ദ്യ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി കാ​ലാ​വ​ധി തീ​ർ​ന്ന മു​റ​ക്കാ​ണ്​ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്​ വ​ഴി മ​ഥു​ര ചീ​ഫ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റ്​ അ​ഞ്​​ജു രാ​ജ്​​പു​ത്​ മു​മ്പാ​കെ നാ​ലു പേ​രെ​യും ഹാ​ജ​രാ​ക്കി​യ​ത്.

രാ​ജ്യ​ദ്രോ​ഹ, യു.​എ.​പി.​എ വ​കു​പ്പു​ക​ൾ പ്ര​കാ​രം ചു​മ​ത്തി​യ കേ​സു​ക​ളി​ൽ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന വി​ശ​ദീ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ക​സ്​​റ്റ​ഡി നീ​ട്ടി​യ​ത്. സി​ദ്ദീ​ഖ്​ കാ​പ്പ​നും അ​തീ​ഖു​ർ റ​ഹ്​​മാ​ൻ, മ​സൂ​ദ്, ആ​ലം എ​ന്നി​വ​രും മ​ഥു​ര ജ​യി​ലി​ലാ​ണ്. ഇ​വ​രെ കാ​ണാ​ൻ അ​ഭി​ഭാ​ഷ​ക​ർ നേ​ര​ത്തേ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല.

നാ​ലു പേ​രും ല​ക്ഷം രൂ​പ വീ​ത​മു​ള്ള ബോ​ണ്ട്​ കെ​ട്ടി​വെ​ക്ക​ണ​മെ​ന്ന്​ തി​ങ്ക​ളാ​ഴ്​​ച മ​ഥു​ര മാ​ണ്ഡ്​​ സ​ബ്​ ഡി​വി​ഷ​ന​ൽ മ​ജി​സ്​​ട്രേ​റ്റ്​ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. സി​ദ്ദീ​ഖ്​ കാ​പ്പ​െൻറ ജാ​മ്യ​ത്തി​ന്​ അ​ല​ഹ​ബാ​ദ്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ്​ ഹേ​ബി​യ​സ്​ കോ​ർ​പ​സ്​ ഹ​ര​ജി​യി​ൽ സു​പ്രീം​കോ​ട​തി ന​ൽ​കി​യ നി​ർ​ദേ​ശം.

Show Full Article
TAGS:siddique kappan judicial custody 
Web Title - Judicial custody of Siddique Kappan and others extended
Next Story