Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുപ്രീംകോടതിയുടെ ഓണ്‍ലൈന്‍ ഹിയറിങ്ങില്‍ അഭിഭാഷകന്‍ എത്തിയത് ഷര്‍ട്ടിടാതെ

text_fields
bookmark_border
സുപ്രീംകോടതിയുടെ ഓണ്‍ലൈന്‍ ഹിയറിങ്ങില്‍ അഭിഭാഷകന്‍ എത്തിയത് ഷര്‍ട്ടിടാതെ
cancel

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ ഓണ്‍ലൈന്‍ ഹിയറിങ്ങില്‍ അഭിഭാഷകന്‍ എത്തിയത് ഷര്‍ട്ട് ധരിക്കാതെ. സുദര്‍ശന്‍ ടി.വിയുടെ പരിപാടി മതസ്പര്‍ധയുണ്ടാക്കുന്നതാണെന്ന കേസിന്റെ വാദം കേള്‍ക്കുന്നതിനിടെയാണ് സംഭവം. ഷര്‍ട്ട് ധരിക്കാത്ത തന്റെ ദൃശ്യം സ്‌ക്രീനില്‍ കണ്ടതോടെ ഏതാനും നിമിഷങ്ങള്‍ക്കകം അഭിഭാഷകന്‍ തന്നെ ലോഗൗട്ട് ചെയ്ത് പോകുകയും ചെയ്തു.

അഭിഭാഷകന്റെ പെരുമാറ്റത്തില്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അതൃപ്തി രേഖപ്പെടുത്തി. അഭിഭാഷകനെതിരെ ഇപ്പോള്‍ നടപടിയെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഹിയറിങ്ങിന് ഹാജരാകുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ചന്ദ്രചൂഡ് പറഞ്ഞു. ബെഞ്ചിന്റെ ഭാഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര സംഭവത്തെ 'മാപ്പര്‍ഹിക്കാത്തത്' എന്നാണ് വിശേഷിപ്പിച്ചത്.

ഓണ്‍ലൈന്‍ ഹിയറിങ്ങിനിടെ അഭിഭാഷകരുടെ പെരുമാറ്റം സംബന്ധിച്ച് നേരത്തെയും വാര്‍ത്തകള്‍ വന്നിരുന്നു. സുപ്രീംകോടതിയില്‍ നടന്ന ഓണ്‍ലൈന്‍ ഹിയറിങ്ങിനിടെ ഒരു മുതിര്‍ന്ന അഭിഭാഷകന്‍ പുകവലിക്കുന്നതായി കണ്ടെത്തിയിരുന്നു. ഗുജറാത്തില്‍, ഓണ്‍ലൈന്‍ ഹിയറിങ്ങിനിടെ പുകവലിച്ച അഭിഭാഷകന് ഹൈകോടതി 10,000 രൂപ പിഴ ചുമത്തിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story