Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജഡ്ജി പിന്മാറി; മഅ്​ദനിയുടെ ഹരജി അടുത്തയാഴ്ച പുതിയ ബെഞ്ച് പരിഗണിക്കും

text_fields
bookmark_border
മഅ്​ദനിക്ക് ജാമ്യ വ്യവസ്​ഥയിൽ ഇളവ്​ നൽകരുതെന്ന്​ ആവശ്യപ്പെട്ട് കർണാടക സർക്കാർ സുപ്രീംകോടതിയിൽ
Abdul Nasir Maudany
cancel

ന്യൂഡൽഹി: പി.ഡി.പി ചെയർമാൻ അബ്​ദുന്നാസിർ മഅ്​ദനി ജാമ്യ വ്യവസ്​ഥയിൽ ഇളവ്​ തേടി സമർപ്പിച്ച ഹരജി പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ചിലെ ജഡ്ജിമാരിലൊരാൾ പിന്മാറി. മഅ്​ദനിയെ കുറ്റവിമുക്​തനാക്കിയ കോയമ്പത്തൂർ സ്​ഫോടന കേസിൽ അദ്ദേഹത്തിന്​ വേണ്ടി ഹാജരായിട്ടുണ്ടെന്ന്​ ചൂണ്ടിക്കാട്ടി ജസ്​റ്റിസ്​ വി. രാമസുബ്രമണ്യമാണ് പിൻമാറിയത്. ഇതോടെ ഹരജി പുതിയ ബെഞ്ച്​ പരിഗണിക്കും.

2003ൽ കോയമ്പത്തൂർ സ്‌ഫോടന കേസിൽ അഭിഭാഷകൻ എന്ന നിലയിൽ മഅ്​ദനിക്ക് വേണ്ടി ഒന്നിൽ കൂടുതൽ തവണ മദ്രാസ് ഹൈകോടതിയിൽ ഹാജരായിട്ടുണ്ടെന്ന്​ വ്യക്​തമാക്കിയ ജസ്​റ്റിസ്​ രാമസുബ്രമണ്യം വാദം കേൾക്കുന്നതിൽ പിൻമാറുകയാണെന്ന് അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് മഅദനിയുടെ അപേക്ഷ പുതിയ ബെഞ്ചിന് മുമ്പാകെ ലിസ്​റ്റ്​ ചെയ്യാനും അടുത്തയാഴ്ച പരിഗണിക്കാനും ചീഫ് ജസ്​റ്റിസ് എസ്.എ. ബോബ്‌ഡെ നിർദേശിച്ചു.

അതേസമയം, മഅ്​ദനിക്ക് ജാമ്യ വ്യവസ്​ഥയിൽ ഇളവ്​ നൽകരുതെന്ന്​ ആവശ്യപ്പെട്ട് കർണാടക സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കുന്നത് രാജ്യത്തി​െൻറ സമാധാനത്തെ പ്രതികൂലമായി ബാധിക്കും. ഇളവ് നൽകി കേരളത്തിൽ പോകാൻ അനുവദിച്ചാൽ വീണ്ടും ഭീകരവാദപ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്നും സത്യവാങ്​മൂലത്തിൽ പറയുന്നു.

അതേസമയം, വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും വിവിധ കോടതികൾ കുറ്റവിമുക്തമാക്കിയ കേസുകളാണ് കർണാടകം മഅ്ദനിയെ എതിർക്കാനായി കോടതിയിൽ സമർപ്പിച്ചിരിക്കുന്നതെന്നും അഭിഭാഷകർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Judge withdraws; Madani's petition will be considered by a new bench next week
Next Story