ഇസ്രത്ത് ജഹാൻ കേസ് അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജി രാജിവെച്ചു
text_fieldsഅഹമ്മദാബാദ്: കർണാടക ഹൈകോടതയിലെ മുതിർന്ന ജഡ്ജി ജയന്ത് പട്ടേൽ രാജിവെച്ചു. ഗുജറാത്തിലെ ഇസ്രത്ത് ജഹാൻ ഏറ്റുമുട്ടൽകേസിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിയാണ് ജയന്ത് പട്ടേൽ. കർണാടക ചീഫ് ജസ്റ്റിസ് എസ്.കെ. മുഖർജിക്ക് രാജിക്കത്ത് അയച്ചുകൊടുത്തിട്ടുണ്ട്. സീനിയോററ്റിയിൽ കർണാടക ചീഫ് ജസ്റ്റിസിന് തൊട്ട് താഴെയുള്ള ഇദ്ദേഹത്തെ അടുത്ത ചീഫ് ജസ്റ്റിസായി പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി എന്നാണ് സൂചന.
ഗുജറാത്തിൽ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയി സേവനമനഷ്ഠിക്കവെയാണ് നേരത്തേ ഇദ്ദേഹത്തെ കർണാടകയിലേക്ക് സ്ഥലം മാറ്റിയത്. ജയന്ത് പട്ടേലിനെ ചീഫ് ജസ്റ്റിസായി നിയമിക്കാത്ത നടപടിയെ അന്ന് ഗുജറാത്ത് ബാർ അസോസിയേഷൻ ചോദ്യം ചെയ്തിരുന്നു.
ഇസ്രത്ത് ജഹാൻ കേസിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ജസ്റ്റിസ് ജയന്ത് പട്ടേൽ കേസിന്‍റെ നിരീക്ഷണ ചുമതലയും ഏറ്റെടുത്തിരുന്നു. കേസിൽ ഇന്‍റലിജൻസ് ബ്യൂറോയുടെ പങ്കിനെക്കുറിച്ചും ഇദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
