Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോയയുടെ മരണത്തിൽ...

ലോയയുടെ മരണത്തിൽ സംശയമില്ല; കുടുംബത്തെ ശല്യപ്പെടുത്തരുതെന്ന് മകൻ അനൂജ് VIDEO

text_fields
bookmark_border
anuj loya
cancel

മും​ബൈ: സി.​​ബി.​െ​​എ ജ​​ഡ്ജി ബി.​എ​ച്ച്. ലോ​യ​യു​ടെ മ​ര​ണ​ത്തി​ൽ നേ​ര​ത്തേ സം​ശ​യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ, ഇ​പ്പോ​ഴി​ല്ലെ​ന്നും മ​ക​ൻ. മൂ​ന്നു​വ​ർ​ഷം മു​മ്പ്​ അ​പ്ര​തീ​ക്ഷി​ത​മാ​യി പി​താ​വ്​ മ​രി​ച്ച​തി​ൽ ത​നി​ക്ക്​ സം​ശ​യ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന്​ 21കാ​ര​നാ​യ അ​നൂ​ജ്​ ലോ​യ വ്യ​ക്ത​മാ​ക്കി. ‘‘നേ​ര​ത്തേ ഞാ​ൻ വൈ​കാ​രി​ക സം​ഘ​ർ​ഷ​ത്തി​ലാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ പി​താ​വി​​​െൻറ​ പൊ​ടു​ന്ന​നെ​യു​ള്ള മ​ര​ണം സം​ബ​ന്ധി​ച്ച്​ സം​ശ​യ​ങ്ങ​ളു​ണ്ടാ​യി. ഇ​പ്പോ​ൾ ഒ​ന്നു​മി​ല്ല. എ​​​െൻറ മു​ത്ത​ശ്ശി​ക്കും അ​മ്മാ​യി​ക്കും നേ​ര​ത്തേ ചി​ല സം​ശ​യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അ​വ​ർ ഇ​ക്കാ​ര്യം പ​റ​യു​ക​യും ചെ​യ്​​തു. ഇ​പ്പോ​ൾ അ​വ​ർ​ക്കും സം​ശ​യ​മി​ല്ല’’ -അ​നൂ​ജ്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. 

ലോ​യ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എ​ൻ.​ജി.​ഒ​ക​ളും രാ​ഷ്​​ട്രീ​യ പ്ര​വ​ർ​ത്ത​ക​രും മ​റ്റും കു​ടും​ബ​ത്തെ ശ​ല്യ​പ്പെ​ടു​ത്ത​രു​തെ​ന്ന്​ അ​നൂ​ജ്​ നി​റ​ക​ണ്ണു​ക​ളോ​ടെ അ​ഭ്യ​ർ​ഥി​ച്ചു. ‘‘ചി​ല എ​ൻ.​ജി.​ഒ​ക​ളി​ൽ​നി​ന്നും രാ​ഷ്​​ട്രീ​യ പ്ര​വ​ർ​ത്ത​ക​രി​ൽ​നി​ന്നും ഞ​ങ്ങ​ളു​െ​ട​മേ​ൽ സ​മ്മ​ർ​ദ​മു​ണ്ടാ​യി​രു​ന്നു. ആ​രു​ടെ​യും പേ​ര്​ വെ​ളി​പ്പെ​ടു​ത്തു​ന്നി​ല്ല. പി​താ​വി​​​െൻറ മ​ര​ണ​ത്തെ​ക്കു​റി​ച്ച്​ തു​ട​ർ​ച്ച​യാ​യി ചോ​ദി​ക്കു​ന്ന​തി​ൽ​നി​ന്ന്​ ദ​യ​വു​ചെ​യ്​​ത്​ ഒ​ഴി​വാ​ക്ക​ണം’’ -പു​ണെ കേ​​ന്ദ്ര​മാ​യ കോ​ള​ജി​ൽ ര​ണ്ടാം​വ​ർ​ഷ നി​യ​മ വി​ദ്യാ​ർ​ഥി​യാ​യ അ​നൂ​ജ്​ പ​റ​ഞ്ഞു. 

സൊ​​ഹ്റാ​​ബു​​ദ്ദീ​​ന്‍ ശൈ​​ഖ്, തു​​ൾ​സി​​റാം പ്ര​​ജാ​​പ​​തി വ്യാ​​ജ ഏ​​റ്റു​​മു​​ട്ട​​ല്‍ കൊ​​ല​​ക്കേ​​സ്​ വാ​​ദം കേ​​ട്ട ജ​സ്​​റ്റി​സ്​ ലോ​യ 2014 ഡി​സം​ബ​ർ ഒ​ന്നി​നാ​ണ്​ നാ​ഗ്​​പു​രി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​ത്. സ​ഹ​പ്ര​വ​ർ​ത്ത​ക​​​െൻറ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​നാ​ണ്​ ലോ​യ നാ​ഗ്​​പു​രി​​​ൽ പോ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsJustice BH Loya murderAnuj loya
News Summary - Judge Loya's Death: No Suspicion About Death says son Anuj -India News
Next Story