Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോയ കേസ്​: ഭിന്നതയുടെ...

ലോയ കേസ്​: ഭിന്നതയുടെ പ്രധാന ഉറവിടം

text_fields
bookmark_border
ലോയ കേസ്​: ഭിന്നതയുടെ പ്രധാന ഉറവിടം
cancel

ന്യൂഡൽഹി: ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിലെ അസാധാരണ സംഭവവികാസങ്ങൾക്കാണ്​ സുപ്രീംകോടതി ഇന്ന്​ സാക്ഷ്യം വഹിച്ചത്​. കോടതി നടപടികൾ നിർത്തിവെച്ച്​ നാലു ജഡ്​ജിമാർ ചീഫ്​ ജസ്​റ്റിസിനെതിരെ പരസ്യപ്രസ്​താവനയുമായി മാധ്യമങ്ങൾക്ക്​ മുന്നിലെത്തി. ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ ​പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള സൊ​ഹ്​​​റാ​ബു​ദ്ദീ​ൻ ​ശൈ​ഖ്​​ വ്യാ​ജ ഏ​റ്റു​മു​ട്ട​ല്‍ കേ​സി​​​​​​​​​​​​െൻറ വാ​ദം കേ​ട്ട സി.​ബി.​ഐ ജ​ഡ്ജി ബി.​എ​ച്ച്. ലോ​യ​യു​ടെ ദുരൂഹ മരണം സംബന്ധിച്ച വിഷയമാണ്​ നീതിപീഠത്തി​നകത്തെ പൊട്ടിത്തെറിക്ക്​ കാരണമായത്​. 

ലോ​യ​യു​ടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ്​ മുതിർന്ന ജഡ്​ജിമാരുടെ ബെഞ്ചിനു നൽകാതെ ജൂനിയറായ ജസ്​ററിസ്​ അരുൺ മി​ശ്രയുടെ അധ്യക്ഷതയിലുള്ള 10ാം നമ്പർ കോടതിക്ക്​ ചീഫ്​ ജസ്​റ്റിസ്​ കൈമാറി എന്നതാണ്​ മുതിർന്ന ജഡ്​ജിമാർ ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്രക്ക് അയച്ച​ കത്തിലെ പ്രധാന ആരോപണം.ഗുരുതര വിഷയങ്ങൾ മുതിർന്ന ജഡ്​ജിമാരുടെ മുമ്പാകെ നൽകാതിരിക്കുന്ന നടപടിയെ നാലു ജഡ്​ജിമാരും ശക്​തമായി എതിർക്കുന്നു. ഒരോ കേസും എങ്ങനെ ആർക്ക്​ കൈമാറണമെന്നതിന്​ കൃത്യമായ വ്യവസ്​ഥയുണ്ടെന്നും ചീഫ് ജസ്റ്റിസ് സ്വന്തം ഇഷ്​ടപ്രകാരം കേസുകൾ ബെഞ്ചിന്​ കൈമാറുന്നത്​ അംഗീകരിക്കാനാകില്ലെന്നുമാണ്​ ജഡ്​ജിമാരുടെ നിലപാട്​. 

സൊഹ്​റാബുദ്ദീൻ ശൈഖ്​ വ്യാജ ഏറ്റുമുട്ടൽ കേസി​​​​​െൻറ വിചാരണ നടത്തിയ മുംബൈ സി.ബി.​െഎ പ്രത്യേക കോടതി ജഡ്​ജി ബ്രിജ്​ഗോപാൽ ഹർകിഷൻ ലോയ(48) 2014 ഡിസംബർ ഒന്നിനാണ്​ മരിച്ചത്​. ഹൃദയസ്​തംഭനത്തെ തുടർന്ന്​ മരിച്ചുവെന്നാണ്​ കൂടെയുണ്ടായിരുന്ന ജഡ്​ജിമാർ അറിയിച്ചത്​​. ലോയ മരിച്ച്​ രണ്ടാഴ്​ച്ചക്ക്​ ശേഷം കേസ്​ പരിഗണിച്ച പുതിയ ജഡ്​ജി ആദ്യം അമിത് ഷായെയും പിന്നീട് ഘട്ടം ഘട്ടമായി പ്രമുഖ ഐ.പി.എസുകാരെയും കേസിൽ നിന്ന് ഒഴിവാക്കി.ആരോപണം രാഷ്ട്രീയ േപ്രരിതമാണെന്ന പ്രതിഭാഗം വാദം അംഗീകരിച്ചായിരുന്നു നടപടി. 

ബി.ജെ.പി അധ്യക്ഷനും അന്നത്തെ ഗുജറാത്ത്​ ഉപമുഖ്യമന്ത്രിയുമായിരുന്ന അമിത്​ ഷാ ഉൾപ്പെ​ട്ട കേസായതിനാൽ ദുഃസ്വാധീനം ഉണ്ടാകുമെന്ന്​ കണ്ടതിനെ തുടർന്ന്​ കേസ്​ സുപ്രീംകോടതി ഗുജറാത്തിൽനിന്ന്​ മഹാരാഷ്​ട്രയിലേക്ക്​ മാറ്റുകയായിരുന്നു. വിചാരണയ​ുടെ ആദ്യഭാഗം മുതൽ ഒരേ ജഡ്​ജി കേൾക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു. അതിനു വിരുദ്ധമായി ആദ്യ ജഡ്​ജി ഉൽപതിനെ 2014ൽ സ്​ഥലംമാറ്റി. ഇതിനു ശേഷമാണ്​ ബി.എച്ച്​ ലോയ ​മുംബൈ പ്രത്യേക കോടതിയിൽ സൊഹറാബുദ്ദീൻ ഏറ്റുമുട്ടൽ കേസ്​ പരിഗണിച്ചത്​. വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതിപ്പട്ടികയിലുള്ള അമിത്​ ഷാ കോടതിയിൽ ഹാജരാകാത്തത്​ എന്തുകൊണ്ടാണെന്ന ചോദ്യം ജഡ്​ജി ലോയ ഉന്നയിച്ചിരുന്നു. കേസിൽ അനുകൂല വിധിക്ക്​ 100 കോടി രൂപ കൈക്കൂലി ബി.ജെ.പി വാഗ്​ദാനം ചെയ്​തിരുന്നുവെന്ന്​ ലോയയുടെ മരണശേഷം കുടുംബം ആരോപിച്ചു. ഇൗ സാഹചര്യത്തിലാണ്​ ലോയയുടെ മരണത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി സഹോദരി അന്വേഷണം ആവശ്യ​പ്പെട്ട്​ രംഗത്തെത്തിയത്​.
 
നവംബർ 30ന്​ ലോയ നാഗ്​പുരിലെ രവിഭവൻ ഗവ. ​െഗസ്​റ്റ്​ ഹൗസിലാണ്​ മറ്റ്​ ഏതാനും ജഡ്​ജിമാർക്കൊപ്പം തങ്ങിയത്​. സുരക്ഷയും വാഹന സൗകര്യവുമുള്ള ​െഗസ്​റ്റ്​ ഹൗസിൽനിന്ന്​ അർധരാത്രിക്കു ശേഷം അദ്ദേഹത്തെ തൊട്ടടുത്ത ആശുപത്രിയിൽ കൊണ്ടു​േപായത്​ ഒാ​േട്ടാറിക്ഷയിലാണ്​. രണ്ടു കിലോമീറ്റർ ദൂരെയാണ്​ ഒാ​േട്ടാസ്​​റ്റാൻഡ്​. ആദ്യമെത്തിച്ച ആശുപത്രിയിൽ ഇ.സി.ജി സംവിധാനം കേടായതി​​​​​െൻറ പേരിൽ മറ്റൊരു ആശുപത്രിയിലേക്കു മാറ്റി.അതിനെല്ലാമൊടുവിൽ ഡിസംബർ ഒന്നിനു രാവിലെ മരണവിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. പോസ്​റ്റുമോർട്ടം വേഗത്തിലാക്കാനും മൃതദേഹം സ്വദേശമായ ലാത്തൂരിൽ എത്തിക്കാനും പൊലീസിനേക്കാൾ ഇടപെട്ടത്​ ആർ.എസ്​.എസ്​ പ്രവർത്തകരാണെന്നും കുടുംബം ആരോപിച്ചിരുന്നു. വിവാഹത്തിൽ പ​െങ്കടുക്കാൻ ബ്രിജ്​ഗോപാലിനെ നിർബന്ധിച്ച സഹപ്രവർത്തകർ ആരും നാട്ടിലേക്ക് ചെന്നില്ല. ഡ്രൈവർ മാത്രമാണ്​ മൃതദേഹ​േ​ത്താടൊപ്പം ആംബുലൻസിൽ ഉണ്ടായിരുന്നത്​. 

ലോയയുടെ മരണത്തിനു മൂന്നുവർഷത്തിനു ശേഷമാണ്​ ദുരൂഹ സംഭവങ്ങളെ കുറിച്ച്​ വെളിപ്പെടുത്തൽ നടത്തിയത്​. തുടർന്ന്​​ പൊതുപ്രവർത്തകർ ഉൾപ്പെടെ ബോംബെ ഹൈകോടതിയില്‍ ഹരജി നൽകിയിരുന്നു. ലോ​യ​യു​ടെ മ​ര​ണ​ത്തി​ല്‍ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​  മ​ഹാ​രാ​ഷ്​​ട്ര​യി​ലെ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​നാ​യ ബി.​ആ​ര്‍. ലോ​ൺ നൽകിയ ഹ​ര​ജി​ സു​പ്രീം​കോ​ട​തി വെ​ള്ളി​യാ​ഴ്ച വാ​ദം കേ​ള്‍ക്കാനിരിക്കെയാണ്​ മുതിർന്ന ജഡ്​ജിമാർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit Shahmalayalam newsJudge B HLoyasupreme court
News Summary - The Judge Loya Controversy- India
Next Story