അദാനി: ജെ.പി.സി ആവശ്യം ആവർത്തിച്ച് കോൺഗ്രസ്
text_fieldsന്യൂഡൽഹി: അദാനി വിഷയത്തിൽ മുഴുവൻ അഴിമതിയും പുറത്തുവരാൻ സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന ആവശ്യം ആവർത്തിച്ച് കോൺഗ്രസ്. ഊർജ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയായ ഡയമണ്ട് പവർ ഇൻഫ്രാ ലിമിറ്റഡിന്റെ അമ്പരപ്പിക്കുന്ന വളർച്ചയാണ് ‘മോദാനി മാജിക്കിലെ’ ഏറ്റവും പുതിയതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ‘എക്സി’ൽ കുറിച്ചു. അദാനി എനർജിയിൽനിന്ന് 900 കോടി രൂപയുടെ ഓർഡർ ലഭിച്ചതിനെ തുടർന്നാണ് ഡയമണ്ട് പവർ ഇൻഫ്രാ ഓഹരികൾ കുതിച്ചുകയറിയത്. വഞ്ചനാപരമായ ഇടപാടുകളും വിലയിൽ കൃത്രിമവും ചെയ്താണ് അദാനി ഗ്രൂപ് ഓഹരികൾ നേട്ടം കൈവരിച്ചതെന്ന് ഹിൻഡൻബർഗ് റിസർച് ആരോപണമുന്നയിച്ച പശ്ചാത്തലത്തിൽ ഇതുസംബന്ധിച്ച ഇടപാടുകളിൽ അഴിമതിയുണ്ടെങ്കിൽ പുറത്തുവരണമെന്ന് ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

