രാഹുലിനെതിരെ പഴയ വിഡിയോയുമായി നഡ്ഡ
text_fieldsന്യൂഡൽഹി: കർഷക സമര വിഷയത്തിൽ രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ.ഇടനിലക്കാരെ ഒഴിവാക്കി ഉൽപന്നങ്ങൾ കർഷകർ നേരിട്ട് വിപണനം നടത്തുന്നതു സംബന്ധിച്ച് ലോക്സഭയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിെൻറ വിഡിയോ പങ്കുവെച്ചാണ് നഡ്ഡ രാഹുലിനെ ചോദ്യംചെയ്യുന്നത്.
കർഷകരുടെ പ്രതിഷേധം മുൻനിർത്തി രാഷ്ട്രീയം കളിക്കുന്ന രാഹുൽ ഈ പ്രസംഗം സംബന്ധിച്ച് എന്തുപറയുന്നു എന്ന് നഡ്ഡ ചോദിച്ചു. 'എന്താണ് രാഹുൽ സംഭവിക്കുന്നത്? നിങ്ങൾ മുമ്പ് വാദിച്ചതിനെ ഇപ്പോൾ എതിർക്കുന്നു. രാജ്യത്തിെൻറയോ കർഷകരുടെയോ താൽപര്യങ്ങളുമായി നിങ്ങൾക്ക് ഒരു ബന്ധവുമില്ല. രാജ്യത്തെ ജനങ്ങളും കർഷകരും നിങ്ങളുടെ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്'. വിഡിയോ ക്ലിപ്പിനൊപ്പം നഡ്ഡ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.

