ന്യൂഡൽഹി: വിശ്വസ്തന് സാേങ്കതികമായി പദവി കൈമാറിയാണ് പാർട്ടി അധ്യക്ഷ സ്ഥാനത ്തുനിന്ന് കാലാവധി പൂർത്തിയാക്കി അമിത് ഷായുടെ പടിയിറക്കം. പക്ഷേ, അമിത് ഷാ എങ്ങും പോ വുന്നില്ല; സ്വതന്ത്രമായ തീരുമാനങ്ങൾ നദ്ദയിൽനിന്ന് ഉണ്ടാവുകയുമില്ല. നദ്ദ കസേരയ ിൽ ഇരിക്കുേമ്പാഴും പാർട്ടിയുടെ സ്റ്റിയറിങ് അമിത് ഷായുടെ കൈയിൽ തന്നെ.
ദേശീയ തലത്തിൽ അത്രക്ക് പരിചിതമല്ലാത്ത മുഖമായ നദ്ദയെ ഉയർത്തിക്കൊണ്ടുവന്നത് അമിത് ഷായാണ്.
ആറുമാസം വർക്കിങ് പ്രസിഡൻറ് സ്ഥാനത്തുണ്ടായിരുന്നു നദ്ദ. എന്നാൽ, അദ്ദേഹത്തിേൻറതായി ഒരു തീരുമാനവും ഇക്കാലയളവിൽ ഉണ്ടായിട്ടില്ല. അമിത് ഷാ തന്നെയായിരുന്നു അന്തിമ തീരുമാനങ്ങൾ എടുത്തത്.
അടുത്തിടെ സംസ്ഥാന അധ്യക്ഷന്മാരെ തെരഞ്ഞെടുത്തതിലും മഹാരാഷ്ട്ര, ഹരിയാന, ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിലും ഇക്കാര്യം വ്യക്തമായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പുകളിൽ മോശം പ്രകടനം കാഴ്ചവെച്ചിട്ടും പാർട്ടിയിൽ വിമർശനം ഉണ്ടാവാതിരുന്നത് ഇക്കാരണത്താലാണ്. നടക്കാനിരിക്കുന്ന ഡൽഹി, ബിഹാർ, പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിലും നദ്ദയെ നിഴലായി നിർത്തി അമിത് ഷാ തന്നെയായിരിക്കും തീരുമാനങ്ങളെടുക്കുക.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ മോദിയെയും അമിത് ഷായെയും മറികടന്ന് സ്വന്തമായി തീരുമാനമെടുക്കാൻ നദ്ദക്കാവില്ല. അമിത് ഷാ പാർട്ടിയിൽ അജയ്യനായി തുടരുന്നതിനാൽ മറ്റ് എതിർപ്പുകൾ ഉയരുകയുമില്ല. 2014 ജൂലൈയിൽ രാജ്നാഥ് സിങ് മന്ത്രിയായതോടെയാണ് അമിത് ഷാ ദേശീയ അധ്യക്ഷനാവുന്നത്. 2016ൽ വീണ്ടും അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട അമിത് ഷാ 2019ൽ മൂന്നുവർഷം പൂർത്തിയാക്കി. ലോക്സഭ തെരഞ്ഞെടുപ്പിനെ തുടർന്ന് അേദ്ദഹത്തിന് ജൂലൈ വരെ കാലാവധി നീട്ടിനൽകി. തുടർന്നാണ് വർക്കിങ് പ്രസിഡൻറായി നദ്ദ ചുമതലയേൽക്കുന്നത്.
എ.ബി.വി.പിയിലൂടെയാണ് ഹിമാചല്‍പ്രദേശുകാരനായ നദ്ദയുടെ രാഷ്ട്രീയ പ്രവേശനം. പിന്നീട് യുവമോര്‍ച്ച ദേശീയ അധ്യക്ഷനായി. 1993ലും 1998ലും 2007ലും ഹിമാചല്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്ത് വിവിധ വകുപ്പുകളിൽ മന്ത്രിയായി. 2012ൽ രാജ്യസഭ എം.പിയായി. ഒന്നാം മോദിസര്‍ക്കാറില്‍ ആരോഗ്യമന്ത്രിയായിരുന്നു. ഹിമാചല്‍പ്രദേശ് സർവകലാശാലയിലെ പ്രഫസറായ ഡോ. മല്ലിക നദ്ദയാണ് ഭാര്യ.