ന്യൂഡൽഹി: ബി.ജെ.പി ദേശീയ അധ്യക്ഷനായി നിലവിലെ വർക്കിങ് പ്രസിഡൻറും അമിത് ഷായുടെ വിശ്വസ്തനുമായ ജയപ്രകാശ് ന ദ്ദയെ ഔപചാരികമായി തെരഞ്ഞെടുത്തു. ആർ.എസ്.എസിെൻറ പൂർണ പിന്തുണയുള്ള ജെ.പി. നദ്ദയെ തിങ്കളാഴ്ച പാർട്ടി ആസ്ഥാനത ്തു നടന്ന തെരഞ്ഞടുപ്പിൽ എതിരില്ലാതെയാണ് തെരഞ്ഞെടുത്തത്.
പുതിയ അധ്യക്ഷനെ അഭിനന്ദിക്കാൻ പ്രധാനമന്ത് രി നരേന്ദ്ര മോദി, സ്ഥാനമൊഴിഞ്ഞ പ്രസിഡൻറ് അമിത് ഷാ, എൽ.കെ അദ്വാനി, മുരളീ മനോഹർ ജോഷി, നിതിൻ ഗഡ്കരി, രാജ്നാഥ് സിങ്, ബി.ജെ.പി മുഖ്യമന്ത്രിമാർ തുടങ്ങിയവർ തിങ്കളാഴ്ച ബി.ജെ.പി ആസ്ഥാനെത്തത്തി.
പാർട്ടിയെ കൂടുതൽ ശക്തമാക്കുമെന്നും അവശേഷിക്കുന്ന സംസ്ഥാനങ്ങൾ തിരിച്ചുപിടിക്കുമെന്നും ചുമതലയേറ്റതിനു ശേഷം പാർട്ടി ആസ്ഥാനത്തു നടന്ന അനുമോദന ചടങ്ങിൽ െജ.പി. നദ്ദ പറഞ്ഞു. ഇന്നു ലോകത്തെ ഏറ്റവും വലിയ പാർട്ടിയായ ബി.ജെ.പി അങ്ങനെതെന്ന തുടരുമെന്നും നദ്ദ വ്യക്തമാക്കി. നദ്ദയുടെ കീഴിൽ പാർട്ടി അതിെൻറ അടിസ്ഥാന തത്ത്വങ്ങളും മൂല്യങ്ങളും ഉയർത്തിപ്പിടിച്ചു മുന്നോട്ടുപോകുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് അനുമോദന ചടങ്ങിൽ പ്രധാനമന്ത്രി നേരന്ദ്ര മോദി പറഞ്ഞു.
രണ്ടു തവണ ബി.ജെ.പി അധ്യക്ഷനായ അമിത് ഷായുടെ കാലാവധി കഴിഞ്ഞ വർഷം അവസാനിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിനെ തുടർന്ന് അമിത് ഷായുടെ കാലാവധി നീട്ടി. തുടർന്ന് ജൂലൈയിൽ നദ്ദയെ വർക്കിങ് പ്രസിഡൻറായി നിയമിച്ചു. ഹിമാചലിൽനിന്നുള്ള രാജ്യസഭ എം.പിയായ നദ്ദ പാർട്ടിയുടെ തന്ത്രജ്ഞരിൽ ഒരാളാണ്. ലോക്സഭ െതരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിെൻറ ചുമതല അദ്ദേഹത്തിനായിരുന്നു. തെരെഞ്ഞടുപ്പു നടപടി മുൻ കേന്ദ്രമന്ത്രി രാധാമോഹൻ സിങ് നിയന്ത്രിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2020 9:42 AM GMT Updated On
date_range 2020-01-21T08:11:58+05:30ജെ.പി നദ്ദ ബി.ജെ.പി ദേശീയ അധ്യക്ഷൻ
text_fieldsNext Story