Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ ഭേദഗതി നിയമം:...

പൗരത്വ ഭേദഗതി നിയമം: പ്രക്ഷോഭങ്ങൾ ചർച്ച ചെയ്യാൻ ബി.ജെ.പി യോഗം വിളിച്ചു

text_fields
bookmark_border
bjp
cancel

ന്യൂഡൽഹി: പൗരത്വ ​ഭേദഗതി നിയമക്കെതിരായ പ്രക്ഷോഭങ്ങൾ ശക്​തമാകുന്നതിനിടെ ബി.ജെ.പി മുതിർന്ന നേതാക്കളുടെ യോഗം വിളിച്ചു. രാജ്യത്ത്​ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട്​ ഇപ്പോൾ നില നിൽക്കുന്ന സാഹചര്യം ചർച്ച ചെയ്യുകയാണ്​ യോഗത്തിൻെറ അജണ്ട. ബി.ജെ.പി വർക്കിങ്​ പ്രസിഡൻറ്​ ജെ.പി നദ്ദയാണ്​ യോഗം വിളിച്ചിരിക്കുന്നത്​. ഇന്ന്​ ഉച്ചക്ക്​ 2.30നാണ്​ യോഗം ചേരുക.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ അതിശക്​തമായ പ്രതിഷേധമാണ്​ ഉയരുന്നത്​. യു.പിയിൽ ശനിയാഴ്​ചയും പ്രതിഷേധങ്ങൾ നടന്നു. ഏകദേശം 10,000 പേരെയാണ്​ പ്രതിഷേധങ്ങളെ തുടർന്ന്​ വിവിധ സ്ഥലങ്ങളിൽ നിന്ന്​ അറസ്​റ്റ്​ ചെയ്​തത്​. ഇതുവരെ പ്രക്ഷോഭങ്ങളിൽ യു.പിയിൽ മാത്രം 11 പേർ കൊല്ലപ്പെട്ടിരുന്നു.

ബിഹാർ, മധ്യപ്രദേശ്​, തമിഴ്​നാട്​, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിഷേധം നടക്കുകയാണ്​. ഇതിനിടെയാണ്​ ബി.ജെ.പി യോഗം വിളിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsBJPCAA protestAnti CAA protest
News Summary - JP Nadda calls meeting of senior BJP leaders-India news
Next Story