Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
JP Nadda Visits Bengal
cancel
Homechevron_rightNewschevron_rightIndiachevron_rightജെ.പി. നഡ്ഡ വീണ്ടും...

ജെ.പി. നഡ്ഡ വീണ്ടും ബംഗാളിൽ; കർഷകരുമായി സംവദിക്കും

text_fields
bookmark_border

കൊൽക്കത്ത: ആക്രമണത്തിന്​ ഒരുമാസത്തിനുശേഷം ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ വീണ്ടും പശ്ചിമബംഗാളിൽ. കനത്ത സുരക്ഷ മുൻകരുത​ലുകളോടെയാണ്​ നഡ്ഡയുടെ പശ്ചിമ ബംഗാൾ സന്ദർശനം.

ബംഗാളിൽ വീടുകൾ തോറും കയറി അരി ശേഖരണ പരിപാടിക്ക്​ അദ്ദേഹം തുടക്കം കുറിച്ചു. ബി.ജെ.പിയെ കർഷക വിരുദ്ധ പാർട്ടിയെന്ന്​ വിളിക്കുന്ന പ്രതിപക്ഷത്തിന്‍റെ മുനയൊടിക്കുകയാണ്​ 'ഏക്​ മുത്തി ചാവൽ' എന്ന പരിപാടിയുടെ ലക്ഷ്യം. കർഷകരുടെ വീടുകളിൽ നേരി​ട്ടെത്തി അരി ശേഖരിക്കുകയും മൂന്ന്​ കാർഷിക നിയമങ്ങളുടെ ഗുണഫലങ്ങൾ വീടുകയറി അറിയിക്കുകയും ചെയ്യുമെന്ന്​ ബി.ജെ.പി വ്യക്തമാക്കി.

ഡൽഹിയിൽ ഒരു മാസത്തിൽ അധികമായി പഞ്ചാബ്​, ഹരിയാന, ഉത്തർപ്രദേശ്​ തുടങ്ങിയ സംസ്​ഥാനങ്ങളിലെ കർഷകർ പ്രതിഷേധിക്കുന്നതിനിടെയാണ്​ ബി.ജെ.പി അധ്യക്ഷന്‍റെ പര്യടനം.

രാവിലെ 11.45ഓടെ കാസി നസ്​റുൽ വിമാനത്താവളത്തിലെത്തിയ നഡ്ഡ ഹെലികോപ്​ടർ വഴി ജഗ്​ദാനന്ത്​പുർ ഗ്രാമത്തിലെത്തി. അവിടെ പൂജ പരിപാടികളിൽ പ​ങ്കെടുത്തശേഷമാണ്​ കർഷകരെ കാണാനെത്തിയത്​. ഉച്ചക്ക്​ ശേഷം ബർധമാൻ ക്ലോക്ക്​ ടവറിന്​ മുന്നിൽനിന്ന്​ റോഡ്​ ഷോ ആരംഭിക്കും. പിന്നീട്​ മാധ്യമങ്ങളുമായി സംവദിക്കുമെന്നാണ്​ വിവരം.

ഡിസംബർ 10ന്​ കൊൽക്കത്തയിലെ ഡയമണ്ട്​ ഹാർബറിൽവെച്ച്​ നഡ്ഡയുടെ വാഹനം ആക്രമിക്കപ്പെട്ടിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന്​ മു​േന്നാടിയായി തൃണമൂൽ കോൺഗ്രസിൽനിന്ന്​ കൂടുതൽ നേതാക്കളെ ബി.ജെ.പിയിലെത്തിക്കാനും ബംഗാൾ പിടിച്ചെടുക്കാനുമാണ് ബി.ജെ.പി​ നീക്കം. നിയമസഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി 40,000 യോഗങ്ങൾ സംഘടിപ്പിക്കുമെന്നാണ്​ വിവരം.

പശ്ചിമബംഗാളിൽ 71.23 ലക്ഷം കർഷകരാണുള്ളത്​. ഇതിൽ 96 ശതമാനവും ചെറുകിട, ഇടത്തരം കർഷകരാണ്​. കാർഷിക നിയമങ്ങൾക്കെതിരായി നടക്കുന്ന പ്രതിഷേധത്തെ പ്രതിരോധിക്കുകയാണ്​ ബി.ജെ.പിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west bengaljp naddaBJP
Next Story