Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊടുംതണുപ്പിലെ...

കൊടുംതണുപ്പിലെ കുട്ടിക​ളുടെ​ യോഗാഭ്യാസം റിപ്പോർട്ട് ചെയ്തു; യു.പിയിൽ മാധ്യമ പ്രവർത്തകർക്കെതിരെ കേസ്​

text_fields
bookmark_border
കൊടുംതണുപ്പിലെ കുട്ടിക​ളുടെ​ യോഗാഭ്യാസം റിപ്പോർട്ട് ചെയ്തു; യു.പിയിൽ മാധ്യമ പ്രവർത്തകർക്കെതിരെ കേസ്​
cancel

കാൺപുർ: ​ഉത്തർപ്രദേശിൽ കൊടുംതണുപ്പിൽ സ്​കൂൾ വിദ്യാർഥികളെ യോഗാഭ്യാസ പ്രകടനം നടത്തിച്ച സംഭവം റിപ്പോർട്ട്​ ചെയ്​ത മൂന്ന്​ മാധ്യമപ്രവർത്തകർക്കെതിരെ കേസ്​. ജനുവരി 24ന്​ മന്ത്രി അജിത്​ സിങ്​ പാലും മറ്റു ജനപ്രതിനിധികളും പ​ങ്കെടുത്ത യു.പി ദിനാഘോഷ ചടങ്ങിലെ യോഗയാണ്​ വിവാദമായത്​.

സ്വെറ്ററും പാൻറും കട്ടിയുള്ള സോക്​സും ശൈത്യകാല സ്​കൂൾ യൂനിഫോമി​‍െൻറ ഭാഗമാണ്​. എന്നാൽ, യോഗ​ നടത്തുന്നതിനു മുമ്പ്​​ കുട്ടികളോട്​ അവ അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടിരുന്നു. കനംകുറഞ്ഞ സാധാരണ വസ്​ത്രങ്ങൾ മാത്രമണിഞ്ഞ കുഞ്ഞുങ്ങൾക്കൊപ്പം പാൻറും ഷർട്ടും ഷൂവുമണിഞ്ഞ്​​ ജില്ല മജിസ്​ട്രേറ്റും യോഗ ചെയ്​തിരുന്നു.

ചടങ്ങി​‍െൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ തെറ്റായ വാർത്ത നൽകിയെന്ന ബ്ലോക്​ വിദ്യാഭ്യാസ ഓഫിസറുടെ പരാതിയിൽ ​കെ. ന്യൂസ്​ റിപ്പോർട്ടർ മൊഹിത്​ കശ്യപ്​, ന്യൂസ്​ നേഷൻ റിപ്പോർട്ടർ അമിത്​ സിങ്​, ജെ.ഡി.എം ന്യൂസ്​ റിപ്പോർട്ടർ യാസിൻ അലി എന്നിവർക്കെതിരെ അക്​ബർപുർ​ പൊലീസ്​ കേസെടുക്കുകയായിരുന്നു.

ചടങ്ങിൽ മൂന്നു പേരും പങ്കെടുക്കുക പോലും ചെയ്തിരുന്നില്ലെന്നാണ് പരാതിക്കാര​‍െൻറ ആരോപണം, എന്നാൽ, കുട്ടികളുടെ ദൃശ്യങ്ങളും കമൻറും നേരിട്ടാണ്​ പകർത്തിയതെന്ന്​ മൊഹിത്​ തെളിവു സഹിതം വ്യക്തമാക്കുന്നു.

ആദ്യം മൊഹിതിനും അമിതിനുമെതിരെ മാത്രമായിരുന്നു കേസ്​, പിന്നീട്​ ത​‍െൻറ പേരുകൂടി എഫ്​.ഐ.ആറിൽ ചേർക്കുകയായിരുന്നുവെന്നും ഭയപ്പെടുത്തി നിശ്ശബ്​ദരാക്കാനാണ്​ പൊലീസി​‍െൻറ ശ്രമമെന്നും യാസിൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yogaUttar Pradesh
Next Story