മാധ്യമപ്രവർത്തകെൻറ മൃതദേഹം റെയിൽവേ ട്രാക്കിൽ; പൊലീസുകാർക്കെതിരെ കേസ്
text_fieldsഉന്നാവ് (ഉത്തർപ്രദേശ്): പ്രാദേശിക ഹിന്ദി ദിനപത്രത്തിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകെൻറ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. സൂരജ് പാണ്ഡെയുടെ (22) മൃതദേഹമാണ് വ്യാഴാഴ്ച ഉന്നാവിന് സമീപമുള്ള റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്.
ബന്ധുക്കളുടെ പരാതിയെ തുടർന്ന് സബ് ഇൻസ്പെക്ടർ സുനിത ചൗരസ്യ, കോൺസ്റ്റബ്ൾ അമർ സിങ്, മറ്റൊരാൾ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തതായി സിറ്റി സർക്കിൾ ഓഫിസർ ഗൗരവ് ത്രിപാഠി പറഞ്ഞു. സൂരജിനെ െകാന്ന ശേഷം വ്യാഴാഴ്ച വൈകീട്ട് സദർ കോട്വാലി പ്രദേശത്തെ റെയിൽവേ ട്രാക്കിൽ മൃതദേഹം ഉപേക്ഷിച്ചതാണെന്ന് ബന്ധുക്കൾ ആരോപിച്ചു.
സൂരജും സബ് ഇൻസ്പെക്ടർ സുനിത ചൗരസ്യയും സുഹൃത്തുക്കളായിരുന്നെന്നും ഇതിെൻറ പേരിൽ നവംബർ 11ന് കോൺസ്റ്റബ്ൾ അമർസിങ് സൂരജിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നെന്നും സൂരജിെൻറ അമ്മ ലക്ഷ്മി പാണ്ഡെ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വ്യാഴാഴ്ച ഒരു ഫോൺകാൾ വന്നശേഷം വീട്ടിൽനിന്ന് പോയ സൂരജിനെപ്പറ്റി പിന്നീട് വിവരം ലഭിച്ചില്ലെന്നും അമ്മ പൊലീസിനോട് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

