Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പിയിൽ മാധ്യമപ്രവർത്തകനെ വെടിവെച്ചുകൊന്നു

text_fields
bookmark_border
ഹിന്ദി വാർത്താ ചാനലായ സഹാറാ സമയിലെ രത്തൻ സിങ് ആണ് കൊല്ലപ്പെട്ടത്
യു.പിയിൽ മാധ്യമപ്രവർത്തകനെ വെടിവെച്ചുകൊന്നു
cancel

ലഖ്നോ: യു.പിയിലെ ബല്ല്യ ജില്ലയിൽ മാധ്യമപ്രവർത്തകനെ വെടിവെച്ചുകൊന്നു. ഹിന്ദി വാർത്താ ചാനലായ സഹാറാ സമയിലെ മാധ്യമപ്രവർത്തകൻ രത്തൻ സിങ് (45) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

ഫെഫ്ന പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മർദനത്തിന് ശേഷമാണ് അക്രമികൾ വെടിവെച്ചത്. രക്ഷപ്പെടാനായി രത്തൻ സിങ് ഒരു വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അക്രമികൾ പിന്നാലെയെത്തി വെടിയുതിർക്കുകയായിരുന്നു.

സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് അഡിഷനൽ പൊലീസ് സൂപ്രണ്ട് സഞ്ജയ് യാദവ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story