Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ മാധ്യമ...

ഡൽഹിയിൽ മാധ്യമ പ്രവർത്തകന്​ വെടിയേറ്റു; അക്രമം മതം ചോദിച്ച്​

text_fields
bookmark_border
ഡൽഹിയിൽ മാധ്യമ പ്രവർത്തകന്​ വെടിയേറ്റു; അക്രമം മതം ചോദിച്ച്​
cancel

ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിൽ സംഘ്പ​രിവാർ അഴിച്ചുവിട്ട അക്രമം വ്യാപിക്കുന്നതിനിടെ മാധ്യമ പ്രവർത്തകന്​ വെടിയേറ്റു. മതം ചോദിച്ചുള്ള ആക്രമണത്തിൽ ജെ.കെ 24x7 ന്യൂസ്​ റിപ്പോർട്ടർ​ ആകാശിനാണ്​ ഗുരുതര പരിക്കേറ്റത്​. നേരത്തേ എൻ.ഡി.ടി.വി റിപ്പോർട്ടർമാർക്കും കാമറമാൻമാർക്കും ക്രൂരമർദനം നേരിട്ടിരുന്നു.മലയാളികളടക്കമുള്ള മാധ്യമപ്രവർത്തകർക്കുനേരെയും മതംചോദിച്ചുള്ള ആസൂത്രിത ആക്രമണശ്രമങ്ങൾ നടന്നിരുന്നു.

വടക്കു കിഴക്കൻ ഡൽഹിയിലെ മൗജ്പുരിലും ജാഫറാബാദിലും സംഘ്പരിവാർ കലാപം അഴിച്ചുവിട്ടു. സംഘർഷത്തെതുടർന്ന്​ മരണസംഖ്യ പത്തായി. നൂറുകണക്കിന് വാഹനങ്ങളും കടകളും തീയിടുകയും​ വീടുകൾ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും ചെയ്​തിരുന്നു. 160ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssndtvjournalistCitizenship Amendment Actdelhi burningIndia News
News Summary - journalist ndtv caa rss delhi burning india india
Next Story