ന്യൂഡൽഹിയിൽ വനിതാ മാധ്യമപ്രവർത്തകക്ക് വെടിയേറ്റു
text_fieldsന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിൽ വനിതാ മാധ്യമപ്രവർത്തകക്ക് വെടിയേറ്റു. മിതാലി ചന്ദോലയ്ക്കാണ് വെടിയേറ ്റത്. കാറിൽ യാത്ര ചെയ്യവെ മിതാലിക്ക് നേരെ കിഴക്കൻ ഡൽഹിയിലെ വസുന്ധര എൻക്ലേവിൽ വെച്ച് മുഖംമൂടി സംഘം വെടിയുതിർക് കുകയായിരുന്നു.
നോയിഡയിലാണ് മിതാലി താമസിച്ചിരുന്നത്. മിതാലിയുടെ കാറിനെ മറ്റൊരു കാറിൽ മറികടന്ന് തടസപ്പെടുത്തി നിർത്തിയ അക്രമിസംഘം രണ്ടു തവണ വെടിയുതിർത്തു. ആദ്യ ബുള്ളറ്റ് മുൻ ഗ്ലാസിലും രണ്ടാമത്തേത് മിതാലിയുടെ കൈയിലും തറച്ചു.
മുൻ ഗ്ലാസിൽ മുട്ട എറിഞ്ഞ് ഭയപ്പെടുത്തിയ ശേഷമായിരുന്നു വെടിവെപ്പ്. കിഴക്കൻ ഡൽഹിയിലെ ധരംശില ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മാധ്യമപ്രവർത്തകയുടെ നില ഗുരുതരമല്ല.
വ്യക്തിപര കാരണങ്ങളാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നും കുടുംബവുമായി നല്ല ബന്ധമല്ല മിതാലിക്കുള്ളതെന്നും പൊലീസ് പറയുന്നു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2008ൽ 26കാരിയും മാധ്യമപ്രവർത്തകയുമായ സൗമ്യ വിശ്വനാഥൻ തെക്കൻ ഡൽഹിയിലെ വസന്ത് കുഞ്ചിൽ യാത്രക്കിടെ വെടിയേറ്റ് മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
