മാധ്യമപ്രവർത്തകൻ കെ.ജെ സിങ് വധം: പ്രതി പിടിയിൽ
text_fieldsചണ്ഡിഗഡ്: മുതിർന്ന മാധ്യമപ്രവർത്തകൻ കെ.ജെ സിങ്ങും മാതാവും കൊല്ലപ്പെട്ട കേസിലെ പ്രതി പൊലീസ് പിടിയിൽ. ഉത്തർ പ്രദേശിലെ ബുലാന്ദ്ശഹർ സ്വദേശി ഗൗരവിനെയാണ് കേസിൽ അറസ്റ്റ് ചെയ്തത്.
വീടിനടുത്തുള്ള പാർക്കിൽ ഇരിക്കുമ്പോൾ അപശബ്ദമുണ്ടാക്കിയതിന് ഗൗരവിനെ കെ.ജെ മുഖത്തടിച്ചിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തെന്നും എന്നാൽ തനിച്ചാണോ കുറ്റകൃത്യം നടത്തിയതെന്ന കാര്യം വ്യക്തമായിട്ടില്ല. കെ.ജെയുടെ വാഹനം പ്രതിയിൽ നിന്ന് കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.
കജേരിയിലെ വാടകവീട്ടിൽ മാസങ്ങളായി താമസിക്കുകയായിരുന്നു ഗൗരവ്. പഞ്ചാബിലെ മൊഹാലിയിലെ വീട്ടിലാണ് കെ.ജെയെയും മാതാവിനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇൻഡ്യൻ എക്സ്പ്രസ് ദിനപത്രത്തിൽ ന്യൂസ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട് ഇദ്ദേഹം. 60കാരനായ സിങ്ങിന്‍റെ കഴുത്ത് മുറിഞ്ഞ നിലയിലും 92 വയസായ മാതാവ് ഗുർചരൺ കൗറിനെ ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയത്.
